---
title: "#Women's League | ലിഡെറാസ്‌ഗോ; കൊയിലാണ്ടി മുനിസിപ്പല്‍ വനിതാ ലീഗിന്റെ നേതൃത്വത്തില്‍ ക്യാമ്പ് സംഘടിപ്പിച്ചു "
english_title: "camp was organized under the leadership of Koyilalady Municipal Women's League"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/132774/camp-was-organized-under-the-leadership-of-koyilalady-municipal-womens-league"
published_at: "2023-07-22T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bbe21f94d73_womens_league_Lg.jpg"
keywords: []
---

# #Women's League | ലിഡെറാസ്‌ഗോ; കൊയിലാണ്ടി മുനിസിപ്പല്‍ വനിതാ ലീഗിന്റെ നേതൃത്വത്തില്‍ ക്യാമ്പ് സംഘടിപ്പിച്ചു 

> **Lead Summary:** **കൊയിലാണ്ടി: **കൊയിലാണ്ടി മുനിസിപ്പല്‍ വനിതാ ലീഗിന്റെ നേതൃത്വത്തില്‍ 'ലിഡെറാസ്‌ഗോ' ക്യാമ്പ് സംഘടിപ്പിച്ചു. കൊയിലാണ്ടി സിഎച്ച് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് വി.പി. ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സെഷന് മുനിസിപ്പല്‍ വനിതാ ലീഗ് പ്രസിഡന്റ് സി.കെ. സലീന അധ്യക്ഷത വഹിച്ചു.

## Article Content

**കൊയിലാണ്ടി: **കൊയിലാണ്ടി മുനിസിപ്പല്‍ വനിതാ ലീഗിന്റെ നേതൃത്വത്തില്‍ 'ലിഡെറാസ്‌ഗോ' ക്യാമ്പ് സംഘടിപ്പിച്ചു. കൊയിലാണ്ടി സിഎച്ച് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് വി.പി. ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സെഷന് മുനിസിപ്പല്‍ വനിതാ ലീഗ് പ്രസിഡന്റ് സി.കെ. സലീന അധ്യക്ഷത വഹിച്ചു.

സെക്രട്ടറി വി.കെ. സാജിത സ്വാഗതം പറഞ്ഞു. മണ്ഡലം വനിതാ ലീഗ് പ്രസിഡന്റ് റസീന ഷാഫി, മണ്ഡലം വനിതാ ലീഗ് വൈസ് പ്രസിഡന്റുമാരായ വി.സി. നുസ്രത്ത്, കെ.ടി. സുമ, വി.ബി. റംല, മണ്ഡലം സെക്രട്ടറിമാരായ കെ.പി. ഷക്കീല, മുനിസിപ്പല്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എ. അസീസ്, മുനിസിപ്പല്‍ യൂത്ത് ലീഗ് പ്രസിഡന്റ് ബാസിത്ത് മിന്നത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

ഹസിം ചെമ്പ്ര ക്ലാസ്സിന് നേതൃത്വം നല്‍കി. തുടര്‍ന്ന് രണ്ടാം സെഷനില്‍ മണ്ഡലം ജനറല്‍ സെക്രട്ടറി കെ.ടി.വി. റഹ്‌മത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ വനിതാ ലീഗ് വൈസ് പ്രസിഡന്റ് ബി.വി സറീന സെഷന്‍ ഉദ്ഘാടനം ചെയ്തു. വനിതാ ലീഗ് മുനിസിപ്പല്‍ വൈസ് പ്രസിഡന്റ് ഷാഹിന സ്വാഗതം പറഞ്ഞു.

കൊയിലാണ്ടി മണ്ഡലം ജനറല്‍ സെക്രട്ടറി സി. ഹനീഫ, ജില്ലാ വനിതാ ലീഗ് സെക്രട്ടറി പി. റഷീദ, മുനിസിപ്പല്‍ ലീഗ് പ്രസിഡന്റ് കെ.എം. നജീബ്, സാഹിറ കോട്ടക്കല്‍ സുഹറ ഖാദര്‍ എന്നിവര്‍ സംസാരിച്ചു. അബൂട്ടി ശിവപുരം ക്ലാസ്സിന് നേതൃത്വം നല്‍കി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപെടുത്തി. മുനിസിപ്പല്‍ വനിതാ ലീഗ് സെക്രട്ടറി മുബീന ക്യാമ്പിന് നന്ദി രേഖപെടുത്തി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/132774/camp-was-organized-under-the-leadership-of-koyilalady-municipal-womens-league)