---
title: "#accident | കുറുവങ്ങാട് ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് യുവതി മരിച്ചു "
english_title: "Kuruvangad woman dies  injured in a bike accident"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/132789/kuruvangad-woman-dies-injured-in-a-bike-accident"
published_at: "2023-07-22T20:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bbea6068898_death_accident_LG.jpg"
keywords: []
---

# #accident | കുറുവങ്ങാട് ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് യുവതി മരിച്ചു 

> **Lead Summary:** **കൊയിലാണ്ടി: **കുറുവങ്ങാട് ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് യുവതി മരിച്ചു. എഴുകുടിക്കല്‍ അംഗനവാടി ഹെല്‍പ്പറും പതിനേഴാം വാര്‍ഡ് എഡിഎസ് അംഗവുമായ അരങ്ങാടത്ത് സ്വദേശി ആലുള്ളകണ്ടിയില്‍ ഇന്ദിരയാണ് മരിച്ചത്. സംസ്‌കാരം ഇന്ന് രാത്രി പത്തുമണിയോടെ നടക്കും.

## Article Content

**കൊയിലാണ്ടി: **കുറുവങ്ങാട് ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് യുവതി മരിച്ചു. എഴുകുടിക്കല്‍ അംഗനവാടി ഹെല്‍പ്പറും പതിനേഴാം വാര്‍ഡ് എഡിഎസ് അംഗവുമായ അരങ്ങാടത്ത് സ്വദേശി ആലുള്ളകണ്ടിയില്‍ ഇന്ദിരയാണ് മരിച്ചത്. സംസ്‌കാരം ഇന്ന് രാത്രി പത്തുമണിയോടെ നടക്കും.

ഇന്നലെ രാത്രി പത്തുമണിയോടെ കുറുവങ്ങാട് പള്ളിയ്ക്ക് സമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്. ഇവര്‍ സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബൈക്ക് ഓടിച്ചിരുന്ന ഇന്ദിരയുടെ ബന്ധുവിനും പരിക്കുണ്ട്. ഭര്‍ത്താവ് ഗോപാലന്‍. മക്കള്‍ ആദര്‍ശ്, അശ്വന്ത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/132789/kuruvangad-woman-dies-injured-in-a-bike-accident)