---
title: " #program |കര്‍ഷക മൈത്രീ, ക്ഷീര കര്‍ഷക സമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചു"
english_title: "#organized #Farmer #Maitree  #dairy #farmers contact #program"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/132907/organized-farmer-maitree-dairy-farmers-contact-program"
published_at: "2023-07-23T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bcc04f1b3fb_karshaka_logo.JPG"
keywords: []
---

#  #program |കര്‍ഷക മൈത്രീ, ക്ഷീര കര്‍ഷക സമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചു

> **Lead Summary:** **നടുവണ്ണൂര്‍**: ബാലുശ്ശേരി ബ്ലോക്ക് ക്ഷീരവികസന വകുപ്പിന്റെയും മന്ദങ്കാവ് ക്ഷീരോല്പാദ സഹകരണ സംഘത്തിന്റെയും ആഭിമുഖ്യത്തില്‍ കര്‍ഷക മൈത്രീ, ക്ഷീരകര്‍ഷക സമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചു.

## Article Content

**നടുവണ്ണൂര്‍**: ബാലുശ്ശേരി ബ്ലോക്ക് ക്ഷീരവികസന വകുപ്പിന്റെയും മന്ദങ്കാവ് ക്ഷീരോല്പാദ സഹകരണ സംഘത്തിന്റെയും ആഭിമുഖ്യത്തില്‍ കര്‍ഷക മൈത്രീ, ക്ഷീരകര്‍ഷക സമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചു.

മന്ദങ്കാവ് മദ്രസ്സാ ഹാളില്‍ വെച്ച് നടന്ന പരിപാടി നടുവണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.പി. ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാര്‍ സുധീഷ് ചെറുവത്ത് അദ്ധ്യക്ഷത വഹിച്ചു.

ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ കെ. വിശാന്ത് ക്ലാസിന് നേതൃത്വം നല്‍കി. ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയംഗം എം.കെ.ജലീല്‍, എ.എം. ഗംഗാധരന്‍, പി. സുധന്‍, എം. പ്രദോഷ് (ക്ഷീരവികസന വകുപ്പ്), സ്വപ്ന എടോത്ത് (സെക്രട്ടറി, സംഘം) എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

കെ.എം. രവി സ്വാഗതം പറഞ്ഞ ചടങ്ങില്‍ രശ്മി രജീഷ് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/132907/organized-farmer-maitree-dairy-farmers-contact-program)