---
title: "#condolence | കീഴരിയൂരില്‍ സര്‍വകക്ഷി അനുശോചന യോഗം "
english_title: "All party condolence meeting at Keezhriyoor"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/132926/all-party-condolence-meeting-at-keezhriyoor"
published_at: "2023-07-23T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bcca2bf244e_keezhariyoor_LG.jpg"
keywords: []
---

# #condolence | കീഴരിയൂരില്‍ സര്‍വകക്ഷി അനുശോചന യോഗം 

> **Lead Summary:** **കീഴരിയൂര്‍: **ജനഹൃദയങ്ങള്‍ കീഴടക്കിയ നേതാവായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. നിര്‍മല. കീഴരിയൂരില്‍ നടന്ന സര്‍വക്ഷി അനുശോചന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. പഞ്ചായത്തംഗം കെ.സി. രാജന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.

## Article Content

**കീഴരിയൂര്‍: **ജനഹൃദയങ്ങള്‍ കീഴടക്കിയ നേതാവായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. നിര്‍മല. കീഴരിയൂരില്‍ നടന്ന സര്‍വക്ഷി അനുശോചന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. പഞ്ചായത്തംഗം കെ.സി. രാജന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.

ഡിസിസി ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ് ഹബ് കീഴരിയൂര്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഇടത്തില്‍ ശിവന്‍, സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.ടി. രാഘവന്‍, ടി.യു. സൈനുദ്ദീന്‍, ടി. സുരേഷ് ബാബു, കെ.എം. സുരേഷ് ബാബു, കെ.ടി. ചന്ദ്രന്‍, കെ. അബ്ദുറഹ്‌മാന്‍, വി.കെ. നാരായണന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം.എം. രവീന്ദ്രന്‍, ടി. സുനിതാ ബാബു, പഞ്ചായത്തംഗം ഇ.എം. മനോജ്, ചുക്കോത്ത് ബാലന്‍ നായര്‍, ടി.കെ. ഗോപാലന്‍, ബി. ഉണ്ണികൃഷ്ണന്‍, എം.എം. രമേശന്‍, കെ.ബാബു, കെ.കെ. ദാസന്‍, വി.ജി. ദീപക് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/132926/all-party-condolence-meeting-at-keezhriyoor)