---
title: "#inaguaration | വായനമാസാചരണസമാപനവും സ്‌കൂള്‍ മലയാളസമിതി ഉദ്ഘാടനവും സംഘടിപ്പിച്ചു"
english_title: "#Organized the #closing of the #reading month #celebration and the #inauguration of the #school #Malayalam #committee"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/132930/organized-the-closing-of-the-reading-month-celebration-and-the-inauguration-of-the-school-malayalam-committee"
published_at: "2023-07-23T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bcce24e4c8b_inaguration_logo.JPG"
keywords: []
---

# #inaguaration | വായനമാസാചരണസമാപനവും സ്‌കൂള്‍ മലയാളസമിതി ഉദ്ഘാടനവും സംഘടിപ്പിച്ചു

> **Lead Summary:** **നടുവണ്ണൂര്‍**: കുട്ടികളില്‍ മാതൃഭാഷയോടുള്ള സ്‌നേഹവും ഭാഷാപ്രയോഗശേഷിയും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ മന്ദങ്കാവ് എഎല്‍പി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന മലയാള സമിതിയുടെ ഉദ്ഘാടനവും വായനാമാസാചരണ സമാപനവും സംഘടിപ്പിച്ചു.

## Article Content

**നടുവണ്ണൂര്‍**: കുട്ടികളില്‍ മാതൃഭാഷയോടുള്ള സ്‌നേഹവും ഭാഷാപ്രയോഗശേഷിയും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ മന്ദങ്കാവ് എഎല്‍പി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന മലയാള സമിതിയുടെ ഉദ്ഘാടനവും വായനാമാസാചരണ സമാപനവും സംഘടിപ്പിച്ചു.

പരിപാടി ഉദ്ഘാടനം നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ ചെയര്‍മാന്‍ സുധീഷ് ചെറുവത്ത് നിര്‍വ്വഹിച്ചു. പ്രശസ്ത കഥാകൃത്ത് സുധ സുരേഷ് മുഖ്യാതിഥിയായിരുന്നു.

യോഗത്തില്‍ പിടിഎ പ്രസിഡന്റ് കെ.പി. അനീഷ് അദ്ധ്യക്ഷത വഹിച്ചു. കുട്ടികള്‍ തയ്യാറാക്കിയ വായനക്കുറിപ്പുകളുടെ സമാഹാരം സുധ സുരേഷ് പ്രകാശനം ചെയ്തു.

ഭരണസമിതിയംഗം പി. സുജ, കേശവന്‍ കാവുന്തറ, സജിന പുതിയോട്ടില്‍, പി.എം.കെ. സിന്ധു എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. മലയാളസമിതിയുടെ കണ്‍വീനര്‍ പ്രധാനാധ്യാപിക ടി.കെ. മിനികുമാരി സ്വാഗതം പറഞ്ഞ ചടങ്ങില്‍ സ്‌കൂള്‍ ലീഡര്‍ ആയിഷ യുംന നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/132930/organized-the-closing-of-the-reading-month-celebration-and-the-inauguration-of-the-school-malayalam-committee)