---
title: "# keezhariyoor | കൗതുകമായി ചാന്ദ്രമനുഷ്യന്‍ കീഴരിയൂരില്‍ "
english_title: "chandrayan day celebrated at keezhariyoor"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/132932/chandrayan-day-celebrated-at-keezhariyoor"
published_at: "2023-07-23T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bcce1612112_chandran_LG.jpg"
keywords: []
---

# # keezhariyoor | കൗതുകമായി ചാന്ദ്രമനുഷ്യന്‍ കീഴരിയൂരില്‍ 

> **Lead Summary:** **കീഴരിയൂര്‍: **ചാന്ദ്രദിനത്തില്‍ കീഴരിയൂര്‍ ടൗണില്‍ ചാന്ദ്രമനുഷ്യന്‍ വന്നിറങ്ങിയത് കൗതുക കാഴ്ചയായി. വള്ളത്തോള്‍ ഗ്രന്ഥാലയം കീഴരിയൂര്‍ ബാലവേദിയുടെ ആഭിമുഖ്യത്തിലാണ് ശാസ്ത്ര നേട്ടം ജനങ്ങളിലെത്തിക്കുക എന്ന ഉദ്ദേശത്തോടെ ചന്ദ്രേട്ടാ എങ്ങോട്ടാ എന്ന പരിപാടി സംഘടിപ്പിച്ചത്.

## Article Content

**കീഴരിയൂര്‍: **ചാന്ദ്രദിനത്തില്‍ കീഴരിയൂര്‍ ടൗണില്‍ ചാന്ദ്രമനുഷ്യന്‍ വന്നിറങ്ങിയത് കൗതുക കാഴ്ചയായി. വള്ളത്തോള്‍ ഗ്രന്ഥാലയം കീഴരിയൂര്‍ ബാലവേദിയുടെ ആഭിമുഖ്യത്തിലാണ് ശാസ്ത്ര നേട്ടം ജനങ്ങളിലെത്തിക്കുക എന്ന ഉദ്ദേശത്തോടെ ചന്ദ്രേട്ടാ എങ്ങോട്ടാ എന്ന പരിപാടി സംഘടിപ്പിച്ചത്.

മേലടി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.എം. രവീന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ചാന്ദ്രമനുഷ്യന് അകമ്പടി സേവിച്ചവര്‍ ചന്ദ്രേട്ടാ എങ്ങോട്ടാ എന്ന എന്ന ബാനറും നിരവധി പ്ലേകാര്‍ഡുകളും ആളുകള്‍ ശ്രദ്ധിച്ചു. ചാന്ദ്രമനുഷ്യനൊപ്പം സെല്‍ഫിയെടുക്കാനും പലരും തിരക്കുകൂട്ടി. ചാന്ദ്ര മനുഷ്യനെയും കൊണ്ടു ബാലവേദി കൂട്ടുകാര്‍ പ്ലക്കാര്‍ഡുമായി കീഴരിയൂര്‍ ടൗണില്‍ ഘോഷയാത്ര നടത്തി.

താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം എം. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡന്റ് സി.എം. വിനോദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഭരണ സമിതി അംഗങ്ങളായ ഐ. ശ്രീനിവാസന്‍, വി.പി. സദാനന്ദന്‍, ടി.പി. അബു, ഇ.എം. നാരായണന്‍, ബി. ഡെലീഷ്, ടി.കെ. റയീസ്, എന്‍.വി. ജയരാമന്‍, ഷിജു പുതുക്കുടി, വി.കെ. സഫീറ, കെ.കെ. ഷൈമ എന്നിവര്‍ സംസാരിച്ചു. ഗ്രന്ഥാലയം സെക്രട്ടറി പി. ശ്രീജിത്ത് സ്വാഗതവും ലിനേഷ് ചെന്താര നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/132932/chandrayan-day-celebrated-at-keezhariyoor)