---
title: "#koyilandy | ചാന്ദ്രദിനാഘോഷവുമായി കന്നൂര് ഗവ. യുപി സ്‌കൂള്‍ "
english_title: "Kannur Govt UP School celebrated Lunar Day  "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/132935/kannur-govt-up-school-celebrated-lunar-day"
published_at: "2023-07-23T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bcd1aa2d34f_kannur_LG.jpg"
keywords: []
---

# #koyilandy | ചാന്ദ്രദിനാഘോഷവുമായി കന്നൂര് ഗവ. യുപി സ്‌കൂള്‍ 

> **Lead Summary:** **കൊയിലാണ്ടി: ** കന്നൂര് ഗവ. യുപി സ്‌കൂളില്‍ ചാന്ദ്രദിനാഘോഷം വിപുലമായി നടത്തി. പ്രസിദ്ധ ശാസ്ത്ര പ്രചാരകനായ എംപിസി നമ്പ്യാര്‍ കുട്ടികള്‍ക്ക് വേണ്ടി ആകാശക്കാഴ്ച ഒരുക്കി. ചാന്ദ്ര മനുഷ്യരുടെ വേഷമണിഞ്ഞെത്തിയ കുട്ടികള്‍ മറ്റു കുട്ടികളുമായി സംവദിച്ചു.

## Article Content

**കൊയിലാണ്ടി: ** കന്നൂര് ഗവ. യുപി സ്‌കൂളില്‍ ചാന്ദ്രദിനാഘോഷം വിപുലമായി നടത്തി. പ്രസിദ്ധ ശാസ്ത്ര പ്രചാരകനായ എംപിസി നമ്പ്യാര്‍ കുട്ടികള്‍ക്ക് വേണ്ടി ആകാശക്കാഴ്ച ഒരുക്കി. ചാന്ദ്ര മനുഷ്യരുടെ വേഷമണിഞ്ഞെത്തിയ കുട്ടികള്‍ മറ്റു കുട്ടികളുമായി സംവദിച്ചു.

ചാന്ദ്രദിന ക്വിസ് വിജയികള്‍ക്കുള്ള സമ്മാനവിതരണവും ഇതോടൊപ്പം നടന്നു. പിടിഎ പ്രസിഡന്റ് ബിജു ഐശ്വര്യ പരിപാടിയിക്ക് അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ പ്രധാന അധ്യാപകന്‍ പി.കെ. അരവിന്ദാക്ഷന്‍ സ്വാഗതവും സജീവന്‍ നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/132935/kannur-govt-up-school-celebrated-lunar-day)