---
title: "#chemancheri | നവീകരിച്ച കുളം നാടിന് സമര്‍പ്പിച്ചു "
english_title: "renovated pool was dedicated to the nation at chemancheri"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/132947/renovated-pool-was-dedicated-to-the-nation-at-chemancheri"
published_at: "2023-07-23T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bcd8356a275_kulam_LG.jpg"
keywords: []
---

# #chemancheri | നവീകരിച്ച കുളം നാടിന് സമര്‍പ്പിച്ചു 

> **Lead Summary:** **ചേമഞ്ചേരി: **ചേമഞ്ചേരി ഗ്രാമപഞ്ചായത്തില്‍ നവീകരിച്ച വെങ്ങളം കൃഷ്ണകുളം നാടിന് സമര്‍പ്പിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 2022-24 പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കുളം നവീകരിച്ചത്. നവീകരിച്ച കുളത്തിന്റെ ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് നിര്‍വഹിച്ചു.

## Article Content

**ചേമഞ്ചേരി: **ചേമഞ്ചേരി ഗ്രാമപഞ്ചായത്തില്‍ നവീകരിച്ച വെങ്ങളം കൃഷ്ണകുളം നാടിന് സമര്‍പ്പിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 2022-24 പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കുളം നവീകരിച്ചത്. നവീകരിച്ച കുളത്തിന്റെ ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് നിര്‍വഹിച്ചു.

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജുബീഷ്, കോണ്‍ട്രാക്ടര്‍ അനില്‍ തുടങ്ങിയവര്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ അജ്‌നഫ് കാച്ചിയില്‍ സ്വാഗതവും വാര്‍ഡ് വികസന സമിതി അംഗം പി ടി നാരായണി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/132947/renovated-pool-was-dedicated-to-the-nation-at-chemancheri)