---
title: "#koyilandy | ഖരമാലിന്യ പരിപാലന പദ്ധതി; കൊയിലാണ്ടി നഗരസഭയില്‍ ഒന്നാം ഘട്ട യോഗം ചേര്‍ന്നു "
english_title: "Solid Waste Management Plan; The first phase meeting was held in Koyilady Municipality"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/132953/solid-waste-management-plan-the-first-phase-meeting-was-held-in-koyilady-municipality"
published_at: "2023-07-23T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bcdbf60a3c6_muncipality_LG.jpg"
keywords: []
---

# #koyilandy | ഖരമാലിന്യ പരിപാലന പദ്ധതി; കൊയിലാണ്ടി നഗരസഭയില്‍ ഒന്നാം ഘട്ട യോഗം ചേര്‍ന്നു 

> **Lead Summary:** **കൊയിലാണ്ടി: **കേരള ഖരമാലിന്യ പരിപാലന പദ്ധതി (കെഎസ്ഡബ്ല്യൂഎംപി) യുടെ നഗരസഭാതല ഖരമാലിന്യ രൂപരേഖ തയ്യാറാക്കുന്നതിന് കൊയിലാണ്ടി നഗരസഭയില്‍ ഒന്നാം ഘട്ട യോഗം ചേര്‍ന്നു. യോഗം നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു.

## Article Content

**കൊയിലാണ്ടി: **കേരള ഖരമാലിന്യ പരിപാലന പദ്ധതി (കെഎസ്ഡബ്ല്യൂഎംപി) യുടെ നഗരസഭാതല ഖരമാലിന്യ രൂപരേഖ തയ്യാറാക്കുന്നതിന് കൊയിലാണ്ടി നഗരസഭയില്‍ ഒന്നാം ഘട്ട യോഗം ചേര്‍ന്നു. യോഗം നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു.

നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ. സത്യന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ നിജില പറവക്കൊടി, ഷിജു, അജിത്ത്, കെ.എ. ഇന്ദിര, നഗരസഭ സെക്രട്ടറി ഇന്ദു എസ് ശങ്കരി, മുന്‍സിപ്പല്‍ എഞ്ചിനീയര്‍ ശിവ പ്രസാദ് എന്നിവര്‍ സംസാരിച്ചു.

കെഎസ്ഡബ്ല്യൂഎംപി എസ്‌സിഇ ജാനറ്റ് ടി എ, എഫ്എംഇഡിപി എം.സി. ബീന ജോസ്, എസ്ഡിഇടിഎസ്‌സി ടി.ജെ. ജെയ്‌സണ്‍, കെഎസ്ഡബ്ല്യൂഎംപിഎസ്ഡബ്യൂ എം എഞ്ചിനീയര്‍ നിഖില എന്നിവര്‍ പദ്ധതി വിശദീകരിച്ചു.

വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍, കുടുംബശ്രീ, ഹരിത കര്‍മ്മസേന പ്രവര്‍ത്തകര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സാമൂഹ്യ സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍, വിവിധ ക്ലബ്ബുകളിലെ ഭാരവാഹികള്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/132953/solid-waste-management-plan-the-first-phase-meeting-was-held-in-koyilady-municipality)