---
title: "#condolence | മുന്‍മുഖ്യമന്ത്രിയുടെ നിര്യാണത്തില്‍ മൗനജാഥയും സര്‍വ്വകക്ഷി അനുശോചന യോഗവും സംഘടിപ്പിച്ചു"
english_title: " silent# march and an #all-party #condolence #meeting was #organized on the #demise of the #former #ChiefMinister."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/132974/silent-march-and-an-all-party-condolence-meeting-was-organized-on-the-demise-of-the-former-chiefminister"
published_at: "2023-07-23T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bcec3a88d8a_condolonce_logo.JPG"
keywords: []
---

# #condolence | മുന്‍മുഖ്യമന്ത്രിയുടെ നിര്യാണത്തില്‍ മൗനജാഥയും സര്‍വ്വകക്ഷി അനുശോചന യോഗവും സംഘടിപ്പിച്ചു

> **Lead Summary:** **ഉള്ളിയേരി**: ഉള്ളിയേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവും ആയിരുന്ന ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ മൗനജാഥയും സര്‍വ്വകക്ഷി അനുശോചന യോഗവും സംഘടിപ്പിച്ചു.

## Article Content

**ഉള്ളിയേരി**: ഉള്ളിയേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവും ആയിരുന്ന ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ മൗനജാഥയും സര്‍വ്വകക്ഷി അനുശോചന യോഗവും സംഘടിപ്പിച്ചു.

ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. അജിത ഉദ്ഘാടനം നിര്‍വ്വഹിച്ചു. മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് കെ.കെ. സുരേഷ് അധ്യക്ഷത വഹിച്ചു.

എടാടത്ത് രാഘവന്‍, ഗണേഷ് ബാബു, ഷാജു ചെറുക്കാവില്‍, അബു ഹാജി പാറക്കല്‍, നാരായണന്‍ കിടാവ്, സി. പ്രഭാകരന്‍, ദിവാകരന്‍ ഉള്ളിയേരി, രാജേന്ദ്രന്‍ കുളങ്ങര, കിഷോര്‍, റഹീം എടത്തില്‍, സതീഷ് കന്നൂര്, സുമ സുരേഷ്, പ്രദീപ്, ശ്രീധരന്‍ പാലയാട്ട്, ബിജു വെട്ടവച്ചേരി, സബിജിത്ത് കണയങ്കോട്, ഫൈസല്‍ നാറാത്ത്, മധുസൂദനന്‍, സന്തോഷ്, സുജാത നമ്പൂതിരി, അഷ്‌റഫ് നാറാത്ത എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/132974/silent-march-and-an-all-party-condolence-meeting-was-organized-on-the-demise-of-the-former-chiefminister)