---
title: "#nandhi | നന്തി ആശാനികേതനിലെ അന്തേവാസികള്‍ക്കൊപ്പം ചിങ്ങപുരം സികെജി സ്‌കൂളിലെ എന്‍എസ്എസ് വളണ്ടിയര്‍മാര്‍ "
english_title: "Chingapuram CKG School nss Volunteers visit Nanthi Asaniketan"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/133005/chingapuram-ckg-school-nss-volunteers-visit-nanthi-asaniketan"
published_at: "2023-07-23T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bcfee196edd_chingapuram_LG.jpg"
keywords: []
---

# #nandhi | നന്തി ആശാനികേതനിലെ അന്തേവാസികള്‍ക്കൊപ്പം ചിങ്ങപുരം സികെജി സ്‌കൂളിലെ എന്‍എസ്എസ് വളണ്ടിയര്‍മാര്‍ 

> **Lead Summary:** **ചിങ്ങപുരം: **ചിങ്ങപുരം സികെജിഎംഎച്ച്എസ്എസ് എന്‍എസ്എസ് വളണ്ടിയര്‍മാര്‍ നന്തി ആശാനികേതന്‍ സന്ദര്‍ശിച്ചു. ഒരു ദിവസം അദ്ധ്യാപകരും 50 ഓളം എന്‍എസ്എസ് വളണ്ടിയര്‍മാരുമാണ് ആശാനികേതന്‍ സന്ദര്‍ശിക്കാനെത്തിയത്.

## Article Content

**ചിങ്ങപുരം: **ചിങ്ങപുരം സികെജിഎംഎച്ച്എസ്എസ് എന്‍എസ്എസ് വളണ്ടിയര്‍മാര്‍ നന്തി ആശാനികേതന്‍ സന്ദര്‍ശിച്ചു. ഒരു ദിവസം അദ്ധ്യാപകരും 50 ഓളം എന്‍എസ്എസ് വളണ്ടിയര്‍മാരുമാണ് ആശാനികേതന്‍ സന്ദര്‍ശിക്കാനെത്തിയത്.

ആശാനികേതനിലെ ഭിന്നശേഷി വിദ്യാര്‍ത്ഥികളും സ്റ്റാഫംഗങ്ങളും ചേര്‍ന്ന് വ്യത്യസ്തങ്ങളായ കലാപരിപാടികള്‍ അവതരിപ്പിച്ചത് വേറിട്ട അനുഭവമായി മാറി. ആശാനികേതനുവേണ്ടിയുള്ള ധനസഹായം കോഡിനേറ്റര്‍ സന്തോഷ് കുമാറിന് കൈമാറി.

ചടങ്ങില്‍ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ സി.വി. അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. അധ്യാപകരായ പി.പി. വിപിന്‍ കുമാര്‍, ഐ.വി. മഞ്ജുഷ, സി.ജെ. ജഷിത, എന്‍എസ്എസ് ബോയ്‌സ് ലീഡര്‍ നിവേദ് ഗോപി, എന്‍എസ്എസ് ഗേള്‍സ് ലീഡര്‍ ഗോപിക എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/133005/chingapuram-ckg-school-nss-volunteers-visit-nanthi-asaniketan)