---
title: "#magazinerelease | മാഗസിന്‍ പ്രകാശനവും അലിഫ് ടാലന്റ് പരീക്ഷ വിജയിക്കുള്ള അനുമോദനവും സംഘടിപ്പിച്ചു"
english_title: "#Organized #magazine #release and #felicitation for Alif #Talent #Exam #winner"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/133008/organized-magazine-release-and-felicitation-for-alif-talent-exam-winner"
published_at: "2023-07-23T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bcffc8720e9_magazine_logo.jpg"
keywords: []
---

# #magazinerelease | മാഗസിന്‍ പ്രകാശനവും അലിഫ് ടാലന്റ് പരീക്ഷ വിജയിക്കുള്ള അനുമോദനവും സംഘടിപ്പിച്ചു

> **Lead Summary:**  **താമരശ്ശേരി:** ഒരു ക്ലാസ് ഒരു മാഗസിന്‍ പ്രകാശനവും, അലിഫ് ടാലന്റ് പരീക്ഷയിലെ വിജയിക്കുള്ള അനുമോദനവും സംഘടിപ്പിച്ച് പള്ളിപ്പുറം ജിഎംയുപി സ്‌കൂള്‍ ചാലക്കര.

## Article Content

 **താമരശ്ശേരി:** ഒരു ക്ലാസ് ഒരു മാഗസിന്‍ പ്രകാശനവും, അലിഫ് ടാലന്റ് പരീക്ഷയിലെ വിജയിക്കുള്ള അനുമോദനവും സംഘടിപ്പിച്ച് പള്ളിപ്പുറം ജിഎംയുപി സ്‌കൂള്‍ ചാലക്കര.

വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തില്‍ വായന മാസാചരണത്തിന്റെ ഭാഗമായി ഓരോ ക്ലാസിലെയും വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയതാണ് കയ്യെഴുത്ത് മാഗസിന്‍. കൊടുവള്ളി ബിപിസി വി.എം മെഹറലി മാഗസിന്‍ പ്രകാശനം ചെയ്തു.

പിടിഎ പ്രസിഡന്റ് ഇഖ്ബാല്‍ പൂക്കോട് അധ്യക്ഷത വഹിച്ചു.സബ് ജില്ല അലിഫ് ടാലന്റ് പരീക്ഷയിലെ വിജയി അംന സെഹ്‌റിനുള്ള ഉപഹാരം ബിപിസി നിര്‍വ്വഹിച്ചു. പ്രധാനാധ്യാപിക എ.പി മിനി സ്വാഗതം പറഞ്ഞു.

ചാന്ദ്രദിനത്തോടനുബന്ധിച്ച് കുട്ടികള്‍ തയ്യാറാക്കിയ ചുമര്‍പത്രിക നിര്‍മ്മാണ മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനവിതരണവും നടത്തി. കുട്ടികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.

ബിആര്‍സി കോര്‍ഡിനേറ്റര്‍ ഷഹാന, സ്റ്റാഫ് സെക്രട്ടറി അബ്ദുല്‍ നാസര്‍, എസ്ആര്‍ജി കണ്‍വീനര്‍ പ്രീതി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. സബിത ചടങ്ങിന് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/133008/organized-magazine-release-and-felicitation-for-alif-talent-exam-winner)