---
title: "#deathanniversary | പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും സ്ത്രീ വിമോചക പ്രവര്‍ത്തകയുമായിരുന്ന ക്യാപ്റ്റന്‍ ലക്ഷ്മിയുടെ പതിനൊന്നാം ചരമവാര്‍ഷികം സംഘടിപ്പിച്ചു"
english_title: " 11th #death #anniversary of #CaptainLakshmi, a #prominant#freedom #fighter and #women's #liberation #activist, was #organized"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/133012/11th-death-anniversary-of-captainlakshmi-a-prominantfreedom-fighter-and-womens-liberation-activist-was-organized"
published_at: "2023-07-23T16:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bd0418e1ad9_captian_laksmi.JPG"
keywords: []
---

# #deathanniversary | പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും സ്ത്രീ വിമോചക പ്രവര്‍ത്തകയുമായിരുന്ന ക്യാപ്റ്റന്‍ ലക്ഷ്മിയുടെ പതിനൊന്നാം ചരമവാര്‍ഷികം സംഘടിപ്പിച്ചു

> **Lead Summary:** ** നൊച്ചാട്**: പ്രമുഖ സ്വാതന്ത്ര്യ സമരസേനാനിയും സ്ത്രീ വിമോചക പ്രവര്‍ത്തകയും പാവങ്ങളുടെ ഡോക്ടറുമായിരുന്ന ക്യാപ്റ്റന്‍ ലക്ഷ്മിയുടെ പതിനൊന്നാം ചരമവാര്‍ഷികം സംഘടിപ്പിച്ചു.

## Article Content

** നൊച്ചാട്**: പ്രമുഖ സ്വാതന്ത്ര്യ സമരസേനാനിയും സ്ത്രീ വിമോചക പ്രവര്‍ത്തകയും പാവങ്ങളുടെ ഡോക്ടറുമായിരുന്ന ക്യാപ്റ്റന്‍ ലക്ഷ്മിയുടെ പതിനൊന്നാം ചരമവാര്‍ഷികം സംഘടിപ്പിച്ചു.

വെള്ളിയൂര്‍ ക്യാപ്റ്റന്‍ ലക്ഷ്മി ചാരിറ്റബിള്‍ ട്രസ്റ്റും ജനാധിപത്യ മഹിളാ അസോസിയേഷന്‍ നൊച്ചാട് സൗത്ത് മേഖലാ കമ്മിറ്റിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന അനുസ്മരണ പരിപാടി എംഎല്‍എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു.

മണിപ്പൂര്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന കലാപങ്ങളില്‍ സ്ത്രീകള്‍ ക്രൂരമായ പീഢനങ്ങള്‍ക്ക് വിധേയമാക്കുകയാണ്, ഐതിഹാസികമായ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളില്‍ ത്യാഗ പൂര്‍ണ്ണമായ പങ്ക് വഹിച്ച ക്യാപ്റ്റന്‍ ലക്ഷ്മിയെ പോലുള്ള ദേശാഭിമാനികള്‍ സ്വപ്നം കണ്ട ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യ സ്ത്രീക്കള്‍ക്കെതിരായിട്ടുള്ള അതിക്രമങ്ങള്‍ക്കെതിരെയുള്ള സ്ത്രീ മുന്നേറ്റങ്ങളില്‍ ക്യാപ്റ്റന്‍ ലക്ഷ്മിയുടെ ഓര്‍മ്മ കരുത്തായി മാറുമെന്ന് എംഎല്‍എ പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രഭാശങ്കര്‍ അദ്ധ്യക്ഷത വഹിച്ചു. കിലാ ഫാക്കല്‍റ്റികളായ മോയി, സി. മുഹമ്മദ് എന്നിവര്‍ ക്ലാസെടുത്തു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷിജി കൊട്ടാരയ്ക്കല്‍, സലില ചെറുവറ്റ, ഇ. വല്‍സല, കെ.എല്‍.ടി.ചന്ദ്രന്‍, വി. പത്മിനി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/133012/11th-death-anniversary-of-captainlakshmi-a-prominantfreedom-fighter-and-womens-liberation-activist-was-organized)