#chechup | സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

#chechup | സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
Jul 23, 2023 04:38 PM | By SNEHA SAJEEV

നടുവണ്ണൂര്‍: കോട്ടൂര്‍ എയുപി സ്‌കൂള്‍ നല്ല പാഠവും പിടിഎ കമ്മിറ്റിയും ഡോ. ചന്ദ്രകാന്ത് നേത്രാലയ കോഴിക്കോടും സംയുക്തമായി സൗജന്യ നേത്ര രോഗ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. സുരേഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം കൃഷ്ണന്‍ മണലായി ആധ്യക്ഷത വഹിച്ചു.

ഡോ. ഷീജ വിശ്വനാഥന്‍ നേത്ര രോഗങ്ങളെ കുറിച്ചു ക്ലാസ്സെടുത്തു.തുടര്‍ന്ന് ക്യാമ്പില്‍ രോഗികളെ പരിശോധിച്ച് തിമിരരോഗ നിര്‍ണയം നടത്തുകയും സൗജന്യ മരുന്ന് വിതരണം നടത്തുകയും ചെയ്തു.

സ്‌കൂളിലെ 40 ഓളം സന്നദ്ധ പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന നല്ല പാഠം ക്ലബിന്റെ അഭിമുഖ്യത്തില്‍ വിവിധ പ്രവര്‍ത്തനങ്ങളാണ് സ്‌കൂളില്‍ നടന്നു വരുന്നത്.

സാമൂഹ്യ സേവനത്തിലധിഷ്ടിതമായി നടത്തുന്ന വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളിലൂടെ കുട്ടികളെ നന്മയുടെ ഭാഗത്ത് ചേര്‍ത്തു നിര്‍ത്തി സാമൂഹ്യ ബോധവും അര്‍പ്പണ മനോഭാവമുള്ള യുവതലമുറയെ വാര്‍ത്തെടുക്കുക എന്നതാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്.

നല്ലാം പാഠത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അധ്യാപകരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും നിര്‍ലോഭമായ സഹകരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. സ്‌കൂള്‍ മാനേജര്‍ കെ.സദാനന്ദന്‍, പിടിഎ പ്രസിഡന്റ് എം.എം. ദിനേശന്‍, ബാബു കോട്ടക്കല്‍, വി.ടി സുനന എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

#Organized #free #eye #checkup #camp.

Next TV

Related Stories
യാത്രയയപ്പ് സമ്മേളനവും വാര്‍ഷികാഘോഷവും

May 3, 2024 10:23 PM

യാത്രയയപ്പ് സമ്മേളനവും വാര്‍ഷികാഘോഷവും

നന്മണ്ട ഗ്രാമപഞ്ചായത്ത് പതിനാറാം വാര്‍ഡിലെ മുന്നൂര്‍ക്കയില്‍അംഗനവാടിയുടെ 41-ാം...

Read More >>
ഫുട്പാത്തിലെ തകര്‍ന്ന സ്ലാബിനുള്ളില്‍ കാല്‍ അകപ്പെട്ട് വീണ് സ്ത്രീക്ക് പരുക്കേറ്റു.

May 3, 2024 09:37 PM

ഫുട്പാത്തിലെ തകര്‍ന്ന സ്ലാബിനുള്ളില്‍ കാല്‍ അകപ്പെട്ട് വീണ് സ്ത്രീക്ക് പരുക്കേറ്റു.

താമരശ്ശേരി പഴയ ബസ്സ് സ്റ്റാന്റിനു സമീപം ഡോള്‍ഫിന്‍ ടവറിനു മുന്‍വശത്തെ തകര്‍ന്ന സ്ലാബിനുള്ളില്‍ കാല്‍...

Read More >>
മഴക്കാലപൂര്‍വ മുന്നൊരുക്കത്തിന്റെ ഭാഗമായി  സര്‍വകക്ഷി യോഗം പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു

May 3, 2024 09:19 PM

മഴക്കാലപൂര്‍വ മുന്നൊരുക്കത്തിന്റെ ഭാഗമായി സര്‍വകക്ഷി യോഗം പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു

കൂരാച്ചുണ്ട്: മഴക്കാലപൂര്‍വ മുന്നൊരുക്കത്തിന്റെ ഭാഗമായി പഞ്ചായത്ത്, ആരോഗ്യ വകുപ്പ്, വ്യാപാര...

Read More >>
നടുവണ്ണൂരില്‍ മഴക്കാലപൂര്‍വ്വ പ്രതിരോധ പ്രവര്‍ത്തനത്തിന്  ഇന്റര്‍ സെക്ടര്‍ മീറ്റിംഗ് ചേര്‍ന്നു

May 3, 2024 05:23 PM

നടുവണ്ണൂരില്‍ മഴക്കാലപൂര്‍വ്വ പ്രതിരോധ പ്രവര്‍ത്തനത്തിന് ഇന്റര്‍ സെക്ടര്‍ മീറ്റിംഗ് ചേര്‍ന്നു

നടുവണ്ണൂരില്‍ മഴക്കാലപൂര്‍വ്വ പ്രതിരോധ പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുന്നതിനായി ഇന്റര്‍ സെക്ടര്‍ മീറ്റിംഗ്...

Read More >>
ഹെൽപ്പർ പി.കെ.തങ്കമണി വിരമിച്ചു

May 2, 2024 10:11 AM

ഹെൽപ്പർ പി.കെ.തങ്കമണി വിരമിച്ചു

ഹെൽപ്പർ പി.കെ.തങ്കമണി...

Read More >>
ബഗളൂരുവിലെ ലഹരി കച്ചവടക്കാർ കോഴി ക്കോട് പിടിയിൽ

May 2, 2024 09:40 AM

ബഗളൂരുവിലെ ലഹരി കച്ചവടക്കാർ കോഴി ക്കോട് പിടിയിൽ

ബഗളൂരുവിൽ നിന്നും എം.ഡി.എം.എ കോഴിക്കോട്ടേക്ക് എത്തിച്ച് നൽകുന്ന മുഖ്യ കണ്ണിയാണ് പിടിയിലായ അബ്ദുൾ നൂർ വല്ലപ്പോഴും കോഴിക്കോട് വരുന്ന ഇയാൾ ബാഗ്ലൂരിൽ...

Read More >>
Top Stories










News Roundup