---
title: "#help | പൊതുപ്രവര്‍ത്തകന്റെ ജീവന്‍ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങി തലക്കുളത്തൂര്‍ ഗ്രാമ പഞ്ചായത്ത് "
english_title: "#Thalakulathur #grampanchayat came #forward to #save the #life of the #public#servant"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/133034/thalakulathur-grampanchayat-came-forward-to-save-the-life-of-the-publicservant"
published_at: "2023-07-23T17:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bd17f39a9e9_sajeevan_logo.JPG"
keywords: []
---

# #help | പൊതുപ്രവര്‍ത്തകന്റെ ജീവന്‍ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങി തലക്കുളത്തൂര്‍ ഗ്രാമ പഞ്ചായത്ത് 

> **Lead Summary:** **തലക്കുളത്തൂര്‍**: പൊതുപ്രവര്‍ത്തന രംഗത്ത് സജീവ സാന്നിദ്ധ്യമായ സജീവന്റെ ജീവൻ രക്ഷിക്കുന്നതിനായ് ഒരു നാട് കൈകോർക്കുന്നു. ഗുരുതരമായ പാര്‍ക്കിന്‍സന്‍സ് രോഗം ബാധിച്ച തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡിലെ അന്നശ്ശേരി നന്ത്യാളി മീത്തല്‍ സജീവന്റെ ജീവന്‍ രക്ഷിക്കുന്നതിനാണ് നാട്ടുകാർ ചേർന്ന് ചികില്‍സ സഹായ കമ്മിറ്റിക്ക് രൂപം നൽകിയിരിക്കുന്നത്.

## Article Content

**തലക്കുളത്തൂര്‍**: പൊതുപ്രവര്‍ത്തന രംഗത്ത് സജീവ സാന്നിദ്ധ്യമായ സജീവന്റെ ജീവൻ രക്ഷിക്കുന്നതിനായ് ഒരു നാട് കൈകോർക്കുന്നു. ഗുരുതരമായ പാര്‍ക്കിന്‍സന്‍സ് രോഗം ബാധിച്ച തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡിലെ അന്നശ്ശേരി നന്ത്യാളി മീത്തല്‍ സജീവന്റെ ജീവന്‍ രക്ഷിക്കുന്നതിനാണ് നാട്ടുകാർ ചേർന്ന് ചികില്‍സ സഹായ കമ്മിറ്റിക്ക് രൂപം നൽകിയിരിക്കുന്നത്.

ഗുരുതരമായ പാര്‍ക്കിന്‍സന്‍സ് രോഗം ബാധിച്ച് കിടപ്പിലായ സജീവൻ തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാള്‍ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ ജീവന്‍ രക്ഷിക്കുന്നതിന് അടിയന്തിരമായി ശസ്ത്രക്രിയ ആവശ്യമാണെന്നാണ് വിദഗ്ദ്ധ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ശസ്ത്രക്രിയക്ക് മാത്രം 15 ലക്ഷം രൂപ ചെലവ് വരും.

തുടര്‍ ചികിത്സയ്ക്കും നല്ലൊരു തുക കണ്ടെത്തേണ്ടതുണ്ട്. ഇത്രയും ഭാരിച്ച തുക കണ്ടെത്താന്‍ പരിമിധമായ ജീവിതം നയിക്കുന്ന സജീവന്റെ കുടുംബത്തിന് ചിന്തിക്കാന്‍ പോലും പറ്റാത്ത സാഹചര്യമാണ്.

ഒന്നിലും ഏഴിലും പഠിക്കുന്ന കുട്ടികളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയാണ് സജീവൻ. സജീവന്റ മാത്രം തുച്ഛമായ വരുമാനത്തിലാണ് കുടുംബം കഴിഞ്ഞു പോന്നത്.

അസുഖബാധിതനായ തോടെ ആ വരുമാനവും നിലച്ച അവസ്ഥയിലാണ്. ചികിത്സയുടെ ഭാരിച്ച ചെലവ് കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്. കൂടാതെ അഞ്ച് സെന്റ് ഭൂമിയില്‍ ഐഎവൈ പദ്ധതിയില്‍ കിട്ടിയ വീടിന്റ പൂര്‍ത്തീകരണത്തിനായി ബാങ്കില്‍ നിന്നും ലോണെടുത്ത തുക തിരിച്ചടക്കാന്‍ കഴിയാതെ ഇപ്പോള്‍ ബാധ്യതയായി നിലവിലുമുണ്ട്.

ഈ സാഹചര്യത്തിലാണ് മന്ത്രി എ.കെ ശശീന്ദ്രന്‍ ,കാനത്തില്‍ ജമീല എം.എല്‍.എ എന്നിവര്‍ രക്ഷാധികാരികളായി തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി പ്രമീള ചെയര്‍പേഴ്‌സണും മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സി. പ്രകാശന്‍ കണ്‍വീനറും, ബാലന്‍ വൈശാഖ് ട്രഷററുമായി സജീവന്‍ ചികിത്സ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചത്.

ചികിത്സ സഹായത്തിനായി കമ്മിറ്റിയുടെ പേരില്‍ അത്തോളി ഫെഡറല്‍ ബാങ്കില്‍ എടുത്ത അക്കൗണ്ടിലേക്ക് ഉദാരമതികൾക്ക് സഹായങ്ങൾ കൈമാറാം.  എക്കൗണ്ടിന്റെ വിശദ വിവരങ്ങൾ താഴെ SB :17100100121655. CA: 17100200004660 IFSC CODE: FDRL 0001710. G PAY NO: 8547695716.****

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/133034/thalakulathur-grampanchayat-came-forward-to-save-the-life-of-the-publicservant)