---
title: "#menstrualcup |  മെന്‍സ്ട്രല്‍ കപ്പ് വിതരണവുമായി കൊയിലാണ്ടി താലൂക്ക് ആശുപത്രി "
english_title: "true vision koyilandy Koyilandy Taluk Hospital distribute menstrual cup "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/133192/true-vision-koyilandy-koyilandy-taluk-hospital-distribute-menstrual-cup"
published_at: "2023-07-24T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64be0a95857aa_menstrual_cip_LG.jpg"
keywords: []
---

# #menstrualcup |  മെന്‍സ്ട്രല്‍ കപ്പ് വിതരണവുമായി കൊയിലാണ്ടി താലൂക്ക് ആശുപത്രി 

> **Lead Summary:** **കൊയിലാണ്ടി: **കൊയിലാണ്ടി നഗരസഭ താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തില്‍ നടന്ന മെന്‍സ്ട്രല്‍ കപ്പ് വിതരണം എംഎല്‍എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് ചടങ്ങിന് അധ്യക്ഷത വഹിച്ചു.

## Article Content

**കൊയിലാണ്ടി: **കൊയിലാണ്ടി നഗരസഭ താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തില്‍ നടന്ന മെന്‍സ്ട്രല്‍ കപ്പ് വിതരണം എംഎല്‍എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് ചടങ്ങിന് അധ്യക്ഷത വഹിച്ചു.

സിഡിഎസ് ചെയര്‍പേഴ്‌സണ്‍ വിപിന, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സബിത എന്നിവര്‍ എംഎല്‍എയില്‍ നിന്നും മെന്‍സ്ട്രല്‍ കപ്പ് ഏറ്റുവാങ്ങി. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി. പ്രജില, താലൂക്ക് ആശുപത്രി സൂപ്രന്റ് ഡോ. വിനോദ്, ഗൈനക്കോളജി ഡോക്ടര്‍ രാജശ്രീ, കുടുംബശ്രീ, ഹരിത കര്‍മ്മസേന, ആശ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/133192/true-vision-koyilandy-koyilandy-taluk-hospital-distribute-menstrual-cup)