---
title: "#accident| നന്മണ്ട 14 ല്‍ കൂറ്റന്‍ മരം കടപുഴകി കാറിനു മുകളില്‍ പതിച്ചു"
english_title: " #Nanmanda 14, a #huge #tree #trunk #fell on top of the #car"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/133210/nanmanda-14-a-huge-tree-trunk-fell-on-top-of-the-car"
published_at: "2023-07-24T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64be13762f812_accident_logo.JPG"
keywords: []
---

# #accident| നന്മണ്ട 14 ല്‍ കൂറ്റന്‍ മരം കടപുഴകി കാറിനു മുകളില്‍ പതിച്ചു

> **Lead Summary:** **ബാലുശ്ശേരി**: നന്മണ്ട 14 ല്‍ കൂറ്റന്‍ മരം കടപുഴകി കാറിനു മുകളില്‍ പതിച്ചു. ബാലുശേരി നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.

## Article Content

**ബാലുശ്ശേരി**: നന്മണ്ട 14 ല്‍ കൂറ്റന്‍ മരം കടപുഴകി കാറിനു മുകളില്‍ പതിച്ചു. ബാലുശേരി നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.

വൈകീട്ട് ആറരയോടെയാണ് അപകടം. മഴക്കാലം രൂക്ഷമായതോടെ അപകടങ്ങള്‍ കൂടുന്ന അവസ്ഥയാണ് നിലവില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കാറില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ യാത്രക്കാരുണ്ടായിരുന്നു.

ആര്‍ക്കും പരുക്കുകളില്ല. നരിക്കുനിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി മരം മുറിച്ചു മാറ്റി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/133210/nanmanda-14-a-huge-tree-trunk-fell-on-top-of-the-car)