---
title: "ചളിക്കുളമായി അലേമ്പ്ര താഴെക്കുനി വെങ്ങിലേരി താഴെ റോഡ്"
english_title: "bad situation  on Alembra thazhekuni Vengileri  road"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/133238/bad-situation-on-alembra-thazhekuni-vengileri-road"
published_at: "2023-07-24T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64be21ceced9d_road_logo.JPG"
keywords: []
---

# ചളിക്കുളമായി അലേമ്പ്ര താഴെക്കുനി വെങ്ങിലേരി താഴെ റോഡ്

> **Lead Summary:** ** നടുവണ്ണൂര്‍**: നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ കൂടി കടന്നു പോകുന്ന അലേമ്പ്രതാഴെക്കുനി, വെങ്ങിലേരി താഴെ റോഡ് ചളിക്കുളമായി മാറി. കഴിഞ്ഞ ദിവസത്തേ ശക്തമായ മഴയെ തുടര്‍ന്നാണ് റോഡ് വലിയ രീതിയില്‍ ചളിക്കുളമായത്.

## Article Content

** നടുവണ്ണൂര്‍**: നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ കൂടി കടന്നു പോകുന്ന അലേമ്പ്രതാഴെക്കുനി, വെങ്ങിലേരി താഴെ റോഡ് ചളിക്കുളമായി മാറി. കഴിഞ്ഞ ദിവസത്തേ ശക്തമായ മഴയെ തുടര്‍ന്നാണ് റോഡ് വലിയ രീതിയില്‍ ചളിക്കുളമായത്.

ഇതുവഴി വരുന്ന വാഹനങ്ങള്‍ക്കോ യാത്രക്കാര്‍ക്കോ നടന്നു പോകാന്‍ പോലും കഴിയാതെ വളരെയേറെ പ്രയാസപ്പെടുകയാണ്. റോഡില്‍ വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട് വെള്ളം നിറഞ്ഞ് നില്‍ക്കുന്നതിനാല്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് നിത്യസംഭവമായി മാറിയിരിക്കുന്നു.

കല്ലിടുക്കില്‍ ജുമാ മസ്ജിദ്, മദ്രസ, കാവില്‍ എഎംഎല്‍പി സ്‌കൂള്‍, കാവുന്തറ എയുപി സ്‌കൂള്‍, അലേമ്പ്ര ക്ഷേത്രം എന്നിവിടങ്ങളിലേക്ക് പോകേണ്ട വിദ്യാര്‍ത്ഥികളും , കാല്‍ നടയാത്രക്കാരും ഈ റോഡിനെയാണ് ആശ്രയിക്കേണ്ടത്.

കാവുന്തറ സ്‌കൂളിലെ സമീപത്തു നിന്നും ആരംഭിക്കുന്ന ഈ റോഡ് മന്ദങ്കാവിലെ വെങ്ങിലേരി താഴെയാണ് എത്തിച്ചേരുന്നത്. നിലവില്‍ 250 മീറ്ററോളം പൂര്‍ണ്ണമായും ചളിക്കുളമായി മാറി നില്‍ക്കുകയാണ്.

ഈ ഭാഗം കൂടി പൂര്‍ണമായി സൈഡുകള്‍ കെട്ടി ടാറിങ് നടത്തിയാല്‍ മേപ്പയൂര്‍ ഭാഗത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരുന്ന യാത്രക്കാര്‍ക്ക് സ്റ്റേറ്റ്‌ഹൈവേ ടച്ച് ചെയ്യാതെ ഉള്ളിയേരിലേക്കും, കൂമുള്ളിയിലേക്കും എളുപ്പം മാര്‍ഗത്തില്‍ എത്തിച്ചേരാന്‍ സാധിക്കും എന്നതിനാല്‍ ഈ റോഡ് എത്രയും വേഗം പണി പൂര്‍ത്തീകരിച്ച് ഗതാഗത യോഗ്യമാക്കാന്‍ ബന്ധപ്പെട്ട ഉദ്ധ്യോഗസ്ഥര്‍ നടപടികള്‍ ആരംഭിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/133238/bad-situation-on-alembra-thazhekuni-vengileri-road)