---
title: "#koyilandy | കേരള മലയന്‍ പാണന്‍ സമുദായ ക്ഷേമ സമിതി വാര്‍ഷിക ജനറല്‍ബോഡി യോഗം ചേര്‍ന്നു "
english_title: "true vision koyilandy Annual general body meeting of Kerala Malayan Panan Community Welfare Committee at koyilandy"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/133248/true-vision-koyilandy-annual-general-body-meeting-of-kerala-malayan-panan-community-welfare-committee-at-koyilandy"
published_at: "2023-07-24T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64be289fed713_koyilandddyyyy_LG.JPG"
keywords: []
---

# #koyilandy | കേരള മലയന്‍ പാണന്‍ സമുദായ ക്ഷേമ സമിതി വാര്‍ഷിക ജനറല്‍ബോഡി യോഗം ചേര്‍ന്നു 

> **Lead Summary:** **കൊയിലാണ്ടി: **കേരള മലയന്‍ പാണന്‍ സമുദായ ക്ഷേമ സമിതി കൊയിലാണ്ടി മേഖല വാര്‍ഷിക ജനറല്‍ബോഡി യോഗം ചേര്‍ന്നു. കൊയിലാണ്ടി സിഎച്ച് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന യോഗത്തില്‍ ഗുരുതുല്യര്‍ക്ക് സ്‌നേഹാദരം സംഘടിപ്പിച്ചു.

## Article Content

**കൊയിലാണ്ടി: **കേരള മലയന്‍ പാണന്‍ സമുദായ ക്ഷേമ സമിതി കൊയിലാണ്ടി മേഖല വാര്‍ഷിക ജനറല്‍ബോഡി യോഗം ചേര്‍ന്നു. കൊയിലാണ്ടി സിഎച്ച് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന യോഗത്തില്‍ ഗുരുതുല്യര്‍ക്ക് സ്‌നേഹാദരം സംഘടിപ്പിച്ചു.

ഈ വര്‍ഷത്തെ കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരം നേടിയ ശിവദാസ് ചേമഞ്ചേരിയെയും ചെണ്ടയില്‍ ബിരുദാനന്തര ബിരുദം നേടിയ കലാമണ്ഡലം ഹരിഘോഷിനെയും കേരള ഫോക്ലോര്‍ അക്കാഡമി അവാര്‍ഡ് നേടിയവരെയും സിനിമ പിന്നണി ഗായികയായ ആര്യനന്ദ കീഴരിയൂരിനെയും വിവിധ പരീക്ഷകളില്‍ ഉന്നത വിജയികളായവരെയും മറ്റു കലാകാരന്മാരെയും ആദരിച്ചു.

സെക്രട്ടറി യോഗത്തില്‍ രജീഷ് ഉള്ളൂര്‍ സ്വാഗതവും സുലോചന കരുണന്‍ നന്ദി പറഞ്ഞു. ഉമേഷ് മുണ്ടോത്ത് അധ്യക്ഷത വഹിച്ചു. സന്തോഷ ഏറാമല വേലായുധന്‍ കീഴരിയൂര്‍, പുഷ്പരാജ് കോഴിക്കോട്, രതി ചേളന്നൂര്‍, ശ്രീധരന്‍ എളശ്ശേരി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/133248/true-vision-koyilandy-annual-general-body-meeting-of-kerala-malayan-panan-community-welfare-committee-at-koyilandy)