---
title: "#Shastra Sahitya Parishath | മണിപ്പൂര്‍ ജനതയ്ക്കായി അണിചേരണം; കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ ജന്റര്‍ ശില്പശാല സംഘടിപ്പിച്ചു"
english_title: "Kerala Shastra Sahitya Parishad organized the District Janter Workshop at kozhikode"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/133257/kerala-shastra-sahitya-parishad-organized-the-district-janter-workshop-at-kozhikode"
published_at: "2023-07-24T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64be2b7c9a158_sahithayam_Lg.JPG"
keywords: []
---

# #Shastra Sahitya Parishath | മണിപ്പൂര്‍ ജനതയ്ക്കായി അണിചേരണം; കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ ജന്റര്‍ ശില്പശാല സംഘടിപ്പിച്ചു

> **Lead Summary:** **കൊയിലാണ്ടി: **കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ലാ ജന്റര്‍ ശില്പശാല സംഘടിപ്പിച്ചു. കലാപത്തില്‍ എരിയുന്ന മണിപ്പൂര്‍ ജനതയുടെ ജീവനും മനുഷ്യാവകാശങ്ങള്‍ക്കുമായി മുഴുവന്‍ ജനങ്ങളും അണിചേരണമെന്ന് ശില്പശാല അഭ്യര്‍ത്ഥിച്ചു. കൊയിലാണ്ടി വ്യവസായ വിപണന കേന്ദ്രത്തില്‍ നടന്ന ശില്പശാല ജില്ലാ ജെന്‍ഡര്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി.എം .ആതിര ലിംഗനീതിയും നിയമാവബോധവും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തികൊണ്ട് ഉദ്ഘാടനം ചെയ്തു.

## Article Content

**കൊയിലാണ്ടി: **കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ലാ ജന്റര്‍ ശില്പശാല സംഘടിപ്പിച്ചു. കലാപത്തില്‍ എരിയുന്ന മണിപ്പൂര്‍ ജനതയുടെ ജീവനും മനുഷ്യാവകാശങ്ങള്‍ക്കുമായി മുഴുവന്‍ ജനങ്ങളും അണിചേരണമെന്ന് ശില്പശാല അഭ്യര്‍ത്ഥിച്ചു. കൊയിലാണ്ടി വ്യവസായ വിപണന കേന്ദ്രത്തില്‍ നടന്ന ശില്പശാല ജില്ലാ ജെന്‍ഡര്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി.എം .ആതിര ലിംഗനീതിയും നിയമാവബോധവും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തികൊണ്ട് ഉദ്ഘാടനം ചെയ്തു.

ഇടി സുജാത അധ്യക്ഷത വഹിച്ചു. ജില്ലയിലെ വിവിധ മേഖലാ കമ്മിറ്റികളില്‍ നിന്നുമായി നൂറോളം പ്രതിനിധികള്‍ ശില്പശാലയില്‍ പങ്കെടുത്തു.

പരിഷത്ത് സംസ്ഥാന സെക്രട്ടറി ശാന്തകുമാരി കേന്ദ്ര നിര്‍വാഹ സമിതി അംഗം പി.എം. ഗീത, ടി.ടി. ജയ, അച്ചു ജമീല അമ്മ കള്‍ച്ചറല്‍ ഫോറം കോഴിക്കോട് ജില്ലാ പ്രസിഡന്റ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു. സുജാത സ്വാഗതവും പി. ബിജു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/133257/kerala-shastra-sahitya-parishad-organized-the-district-janter-workshop-at-kozhikode)