adimage

#Koyilandyflyover | നഗരസഭ അറിയാതെ കൊയിലാണ്ടി റെയില്‍വേ മേല്‍പാലത്തിന് കീഴില്‍ പുതിയ റോഡ് ഒരുങ്ങുന്നു; ആര്‍ബിഡിസി അനുമതിയും ഇല്ല

#Koyilandyflyover | നഗരസഭ അറിയാതെ കൊയിലാണ്ടി റെയില്‍വേ മേല്‍പാലത്തിന് കീഴില്‍ പുതിയ റോഡ് ഒരുങ്ങുന്നു; ആര്‍ബിഡിസി അനുമതിയും ഇല്ല adimage
2023-07-24T14:59:00 | By SUHANI S KUMAR

കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ മേല്‍പ്പാലത്തിനടിയിലൂടെ റോഡ് നിര്‍മ്മിക്കാന്‍ അനുമതി ലഭിച്ചിട്ടില്ലെന്ന് കൊയിലാണ്ടി നഗരസഭ, എന്നാല്‍ മേല്‍പ്പാലത്തിന്റെ തെക്ക് ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തോട് ചേര്‍ന്ന് റോഡ് നിര്‍മാണം തകൃതിയായി നടക്കുന്നുമുണ്ട്.

ഇതേ കുറിച്ച് നഗരസഭയ്ക്ക് വിവരമൊന്നുമില്ലെന്നാണ് അധികൃതര്‍ പറയുന്നത്. കൊയിലാണ്ടി റെയില്‍വേ മേല്‍പ്പാലത്തിനടിയിലൂടെ റോഡ് നിര്‍മ്മിക്കാന്‍ കേരളാ റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പ്പറേഷനില്‍(ആര്‍ബിഡിസി) നിന്ന് അനുമതി വേണം.

ആര്‍ബിഡിസിയില്‍ നിന്നും താഴെയുള്ള സ്ഥലം ഇതുവരെ നഗരസഭയ്ക്ക് വിട്ടു കിട്ടിയിട്ടില്ല, അതുകൊണ്ട് നഗരസഭയുടെ ആസ്തി അല്ലാത്തതുകൊണ്ട് നഗരസഭയ്ക്ക് ഫണ്ട് വെച്ച് അവിടെ റോഡ് നിര്‍മ്മാണം നടത്താന്‍ കഴിയില്ല, അവിടെ വൃത്തിയാക്കുന്നതിന് വേണ്ടി വിവിധ സന്നദ്ധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹായം നഗരസഭ തേടിയിട്ടുണ്ടെന്നും കൊയിലാണ്ടി നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ.കെ. സത്യന്‍ ട്രൂവിഷന്‍ കൊയിലാണ്ടിയോട് പറഞ്ഞു

ഈ ഒരു കാരണത്താലാണ് മേല്‍പ്പാലത്തിനടിയിലൂടെ റോഡ് നിര്‍മിക്കാന്‍ കഴിയാത്തതെന്നാണ് നഗരസഭാ അധികൃതര്‍ പറയുന്നത്.

സ്വകാര്യ വ്യക്തിയുടെ അനധികൃതമായ റോഡ് നിര്‍മാണം കാരണം പാലത്തിനടിയിലേക്ക് കാല്‍ നടയാത്രയും വാഹനങ്ങള്‍ക്കും ഈ വഴിയെ പോവാനും സാധിക്കാത്ത അവസ്ഥയാണ്.

നഗരസഭ വാഹനങ്ങള്‍ക്കായി പാര്‍ക്കിങ്ങ് സൗകര്യം ഒരുക്കിയിരിക്കുന്നതും ഈ പാലത്തിന് താഴെയാണ്. വെള്ളം കയറി ചളിക്കുളമായ ഇവിടെയ്ക്ക് ഉണ്ടായിരുന്ന വഴിയും ഇപ്പോള്‍ ഇല്ലാതായി.

കാല്‍നട യാത്രക്കാര്‍ പോലും വരാതായോടെ ലഹരി വസ്തുക്കള്‍ വിനിമയം നടത്തുന്ന നഗരത്തിലെ പ്രധാന കേന്ദ്രമായി മാറിയിരിക്കുകയാണ് ഇവിടം. പകല്‍ നേരങ്ങളില്‍ പോലും സ്ത്രീകളടക്കമുളളവര്‍ ഇതു വഴി യാത്ര ചെയ്യാന്‍ മടിക്കുകയാണ്.

Content Highlight: A new #road is being prepared under the #Koyilandy #flyover without the #permision of the #koyilandy #municipality

adimage

Next TV

Related Stories
കേരളം കൊള്ളാമെന്ന് ആളുകള്‍ക്ക് സ്വയം തോന്നിത്തുടങ്ങി, ജനങ്ങള്‍ നല്‍കുന്ന ആ ഉറപ്പിൽ ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നു

Apr 3, 2026 11:13 AM

കേരളം കൊള്ളാമെന്ന് ആളുകള്‍ക്ക് സ്വയം തോന്നിത്തുടങ്ങി, ജനങ്ങള്‍ നല്‍കുന്ന ആ ഉറപ്പിൽ ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നു

കേരളം കൊള്ളാമെന്ന് ആളുകള്‍ക്ക് സ്വയം തോന്നിത്തുടങ്ങി, ജനങ്ങള്‍ നല്‍കുന്ന ആ ഉറപ്പിൽ ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ...

Read More >>
പരീക്ഷണം അവസാനിച്ചോ? കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍ പറയുന്നത്

Mar 24, 2026 10:52 PM

പരീക്ഷണം അവസാനിച്ചോ? കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍ പറയുന്നത്

പരീക്ഷണം അവസാനിച്ചോ? കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍...

Read More >>
മുതുവനത്താഴ കെവിആര്‍ സ്മൃതിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

Nov 17, 2025 02:48 PM

മുതുവനത്താഴ കെവിആര്‍ സ്മൃതിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

വാകയാട് മുതുവനത്താഴ കെവിആര്‍ സ്മൃതി സൗജന്യമെഡിക്കല്‍ക്യാമ്പ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടുവണ്ണൂര്‍ പോളി...

Read More >>
 അവിടനല്ലൂര്‍ എന്‍എന്‍ കക്കാട് സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ശാസ്ത്ര പരീക്ഷണ ശില്പശാല

Oct 27, 2025 01:51 PM

അവിടനല്ലൂര്‍ എന്‍എന്‍ കക്കാട് സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ശാസ്ത്ര പരീക്ഷണ ശില്പശാല

പുതു തലമുറ ലഹരിയില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ തോന്നിക്കുന്ന സയന്‍സ്...

Read More >>
എകരൂരില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു

Oct 13, 2025 11:21 AM

എകരൂരില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന വാടക വീട്ടില്‍ വെച്ചുണ്ടായ തര്‍ക്കത്തെ...

Read More >>
Top Stories










adimage
News Roundup






adimage
Entertainment News





adimage
adimage
https://balussery.truevisionnews.com/