---
title: "#programms | ചാന്ദ്രദിന പരിപാടികളുടെയും ആര്‍ട്ടെമിസ് ശാസ്ത്ര ക്ലബ്ബിന്റെയും ഉദ്ഘാടനം സംഘടിപ്പിച്ച് വേളൂര്‍ ജിഎംയുപി സ്‌കൂള്‍"
english_title: "#Vellore #GMUP #School #organized the #inauguration of #Lunar #Day #programs and #Artemis #Science #Club."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/133332/vellore-gmup-school-organized-the-inauguration-of-lunar-day-programs-and-artemis-science-club"
published_at: "2023-07-24T16:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64be60648f46d_lunar_day_logo.JPG"
keywords: []
---

# #programms | ചാന്ദ്രദിന പരിപാടികളുടെയും ആര്‍ട്ടെമിസ് ശാസ്ത്ര ക്ലബ്ബിന്റെയും ഉദ്ഘാടനം സംഘടിപ്പിച്ച് വേളൂര്‍ ജിഎംയുപി സ്‌കൂള്‍

> **Lead Summary:** **അത്തോളി**: വേളൂര്‍ ജിഎംയുപി സ്‌കൂളിലെ ചാന്ദ്രദിന പരിപാടികളുടെയും ആര്‍ട്ടെമിസ് ശാസ്ത്ര ക്ലബ്ബിന്റെയും ഉദ്ഘാടനം സംഘടിപ്പിച്ചു. പരിപാടി അധ്യാപകനും റിസോഴ്‌സ് പേഴ്‌സനുമായ ശ്രീഷു ഉദ്ഘാടനം ചെയ്തു.

## Article Content

**അത്തോളി**: വേളൂര്‍ ജിഎംയുപി സ്‌കൂളിലെ ചാന്ദ്രദിന പരിപാടികളുടെയും ആര്‍ട്ടെമിസ് ശാസ്ത്ര ക്ലബ്ബിന്റെയും ഉദ്ഘാടനം സംഘടിപ്പിച്ചു. പരിപാടി അധ്യാപകനും റിസോഴ്‌സ് പേഴ്‌സനുമായ ശ്രീഷു ഉദ്ഘാടനം ചെയ്തു.

പ്രധാനാധ്യാപകന്‍ ടി.എം.ഗിരീഷ് ബാബു അധ്യക്ഷത വഹിച്ചു. ദിനാഘോഷത്തിന്റെ ഭാഗമായി ക്വിസ്, പതിപ്പ് നിര്‍മ്മാണം, കൊളാഷ്, പ്രസംഗം, കവിതാലാപനം, റോക്കറ്റ് മാതൃകനിര്‍മ്മിക്കല്‍, ഡോക്യുമെന്ററി പ്രദര്‍ശനം തുടങ്ങിയ വിവിധ പരിപാടികള്‍ നടക്കും.

ശാസ്ത്ര ക്ലബ് സ്റ്റുഡന്‍സ് കണ്‍വീനര്‍ അഥീന സ്വാഗതം പറഞ്ഞ ചടങ്ങില്‍ സ്‌കൂള്‍ ലീഡര്‍ സയാന്‍ റഹ്‌മാന്‍ നന്ദി പറഞ്ഞു. കെ. പ്രസീജ, പി.കെ. സിഞ്ചൂര, ബബീഷ്‌കുമാര്‍, ശ്രുതില, കെ. സുഖില്‍, കെ. രാജു, ടി.വി. ബല്‍രാജ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/133332/vellore-gmup-school-organized-the-inauguration-of-lunar-day-programs-and-artemis-science-club)