---
title: "#missing | ബാലുശ്ശേരി കോട്ട നട മഞ്ഞപ്പുഴയില്‍ വിദ്യാര്‍ഥിയെ കാണാതായി "
english_title: "student has gone missing in Manjapuzha near Balussery Kota"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/133431/student-has-gone-missing-in-manjapuzha-near-balussery-kota"
published_at: "2023-07-24T22:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bead7938f45_puzha_LG.jpg"
keywords: []
---

# #missing | ബാലുശ്ശേരി കോട്ട നട മഞ്ഞപ്പുഴയില്‍ വിദ്യാര്‍ഥിയെ കാണാതായി 

> **Lead Summary:** **ബാലുശ്ശേരി: ** ബാലുശ്ശേരി കോട്ട നട മഞ്ഞപ്പുഴയിലെ ആറാളക്കല്‍ ഭാഗത്ത് യുവാവിനെ പുഴയില്‍ കാണാതായി. ഇന്ന് വൈകീട്ട് കൂട്ടുകാരൊടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങവെയാണ് പുഴയില്‍ ഒലിച്ചു പോയത്.

## Article Content

**ബാലുശ്ശേരി: ** ബാലുശ്ശേരി കോട്ട നട മഞ്ഞപ്പുഴയിലെ ആറാളക്കല്‍ ഭാഗത്ത് യുവാവിനെ പുഴയില്‍ കാണാതായി. ഇന്ന് വൈകീട്ട് കൂട്ടുകാരൊടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങവെയാണ് പുഴയില്‍ ഒലിച്ചു പോയത്.

കനത്ത മഴയെ തുടര്‍ന്നു പുഴയില്‍ വെള്ളം കയറിയതിനാല്‍ ശക്തമായ ഒഴുക്കുണ്ട്. നാട്ടുകാരും നരിക്കുനിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘവും ഏറെ തിരഞ്ഞെങ്കിലും ഇത് വരെ കണ്ടെത്താനായിട്ടില്ല.

രാത്രിയായതും മഴയും തിരച്ചിലിന് ഏറെ ബുദ്ധിമുട്ടാവുന്നുണ്ട്. ഫയര്‍ഫോഴ്‌സ് ഫ്‌ലഡ് ലിറ്റ് ഉപയോഗിച്ച് തിരച്ചില്‍ തുടരുമെന്നാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/133431/student-has-gone-missing-in-manjapuzha-near-balussery-kota)