---
title: "#protest | മണിപ്പൂര്‍ കലാപത്തില്‍ വ്യാപകമായ പ്രതിഷേധം"
english_title: "#Widespread #protests in #Manipur #riots"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/133500/widespread-protests-in-manipur-riots"
published_at: "2023-07-25T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bf641442740_manippur_logo.jpg"
keywords: []
---

# #protest | മണിപ്പൂര്‍ കലാപത്തില്‍ വ്യാപകമായ പ്രതിഷേധം

> **Lead Summary:** **കോഴിക്കോട്**: മണിപ്പൂര്‍ കലാപത്തില്‍ പ്രതിഷേധിച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കൂട്ടായ്മ നടത്തി. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രതിഷേധം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ലതിക ഉദ്ഘാടനം ചെയ്തു.

## Article Content

**കോഴിക്കോട്**: മണിപ്പൂര്‍ കലാപത്തില്‍ പ്രതിഷേധിച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കൂട്ടായ്മ നടത്തി. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രതിഷേധം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ലതിക ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് ദീപ ഡി ഓര്‍ഗ അധ്യക്ഷത വഹിച്ചു.  ജില്ലാ സെക്രട്ടറി കെ. പുഷ്പജ ചടങ്ങിന് സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് എംഎല്‍എ കാനത്തില്‍ ജമീല, എം.കെ. ഗീത, യു.കെ. സുധര്‍മ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/133500/widespread-protests-in-manipur-riots)