---
title: "വിശപ്പുരഹിത കേരളം യാഥാര്‍ഥ്യമാക്കി ജനകീയ ഹോട്ടലുകള്‍"
english_title: "#janakeeya #hotel #successful going in #kozhikode"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/133522/janakeeya-hotel-successful-going-in-kozhikode"
published_at: "2023-07-25T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bf6cefb0bc5_janam_copy.jpg"
keywords: []
---

# വിശപ്പുരഹിത കേരളം യാഥാര്‍ഥ്യമാക്കി ജനകീയ ഹോട്ടലുകള്‍

> **Lead Summary:** **കോഴിക്കോട്:** സാധാരണക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഭക്ഷണമെത്തിച്ച് സര്‍ക്കാരിന്റെ വിശപ്പുരഹിത കേരളം എന്ന ലക്ഷ്യത്തെ യാഥാര്‍ഥ്യമാക്കുകയാണ് ജനകീയ ഹോട്ടല്‍ എന്ന മഹത്തായ പദ്ധതിയിലൂടെ ജില്ലയിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍.

## Article Content

**കോഴിക്കോട്:** സാധാരണക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഭക്ഷണമെത്തിച്ച് സര്‍ക്കാരിന്റെ വിശപ്പുരഹിത കേരളം എന്ന ലക്ഷ്യത്തെ യാഥാര്‍ഥ്യമാക്കുകയാണ് ജനകീയ ഹോട്ടല്‍ എന്ന മഹത്തായ പദ്ധതിയിലൂടെ ജില്ലയിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍.

20 രൂപ നിരക്കില്‍ ദിവസവും ശരാശരി കാല്‍ലക്ഷത്തിലധികം ആളുകളാണ് ജില്ലയിലൊട്ടാകെയുള്ള 109 ജനകീയ ഹോട്ടലുകളില്‍ നിന്നും ഊണ് കഴിക്കുന്നത്. ഉച്ചയൂണ് കൂടാതെ ഇടനേരങ്ങളിലുള്ള ഭക്ഷണവും ആവശ്യക്കാര്‍ക്ക് ഹോം ഡെലിവറി സൗകര്യവും ലഭ്യമാക്കുന്നുണ്ട്.

ചോറ്, തോരന്‍, അച്ചാര്‍, സാമ്പാര്‍/രസം/മോര് എന്നിവയുള്‍പ്പെടെയാണ് 20 രൂപയ്ക്കു ഊണ് നല്‍കുന്നത്. ഇതുകൂടാതെ 10 രൂപയ്ക്ക് ഓംലെറ്റും 30 രൂപ മുതല്‍ മീന്‍ പൊരിച്ചതും ആവശ്യപ്പെടുന്നതനുസരിച്ച് ആളുകള്‍ക്ക് നല്‍കുന്നുണ്ട്.

ജനകീയ ഹോട്ടലുകള്‍ നടത്തുന്ന 528 ഓളം കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കാണ് ഇതുവഴി വരുമാനം ലഭിക്കുന്നത്. ഉച്ചക്ക് 12 മുതല്‍ വൈകീട്ട് 3 വരെയാണ് പ്രവര്‍ത്തന സമയം.

കുടുംബശ്രീ പ്രവര്‍ത്തകരായ 3 മുതല്‍ 10 വരെയുള്ള വനിതകള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പുകള്‍ക്കാണ് ജനകീയ ഹോട്ടലുകളുടെ നടത്തിപ്പുചുമതല. ഒരു ഊണിന് 10 രൂപ നിരക്കില്‍ സര്‍ക്കാര്‍ സബ്‌സിഡിയും നല്‍കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/133522/janakeeya-hotel-successful-going-in-kozhikode)