---
title: "#pisharikavu | പൂജിച്ച കതിരുകള്‍ ഭഗവതിക്കും ഉപദേവന്‍മാര്‍ക്കും പത്തായപ്പുരയിലും സമര്‍പ്പിച്ച ശേഷം ഭക്തര്‍ക്ക്; പിഷാരികാവ് ക്ഷേത്രത്തില്‍ ഇല്ലം നിറ നടന്നു "
english_title: " true visio koyilandy ellam nira contected at Pisharikav kshethram"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/133529/true-visio-koyilandy-ellam-nira-contected-at-pisharikav-kshethram"
published_at: "2023-07-25T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bf717c4c2f0_illam_niara_LG.jpg"
keywords: []
---

# #pisharikavu | പൂജിച്ച കതിരുകള്‍ ഭഗവതിക്കും ഉപദേവന്‍മാര്‍ക്കും പത്തായപ്പുരയിലും സമര്‍പ്പിച്ച ശേഷം ഭക്തര്‍ക്ക്; പിഷാരികാവ് ക്ഷേത്രത്തില്‍ ഇല്ലം നിറ നടന്നു 

> **Lead Summary:** **കൊയിലാണ്ടി: **കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ ഇല്ലം നിറ ചടങ്ങ് നടന്നു. മേല്‍ശാന്തി എന്‍. നാരായണന്‍ മൂസ്സതിന്റെ കാര്‍മ്മികത്വത്തിലായിരുന്നു ചടങ്ങ്.

## Article Content

**കൊയിലാണ്ടി: **കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ ഇല്ലം നിറ ചടങ്ങ് നടന്നു. മേല്‍ശാന്തി എന്‍. നാരായണന്‍ മൂസ്സതിന്റെ കാര്‍മ്മികത്വത്തിലായിരുന്നു ചടങ്ങ്.

ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ വാഴയില്‍ ബാലന്‍ നായര്‍, അംഗങ്ങളായ പുനത്തില്‍ നാരായണന്‍ കുട്ടി നായര്‍, ഈച്ചരാട്ടില്‍ അപ്പുക്കുട്ടി നായര്‍, സി. ഉണ്ണികൃഷ്ണന്‍, എം. ബാലകൃഷ്ണന്‍, എക്സിക്യുട്ടീവ് ഓഫീസര്‍ കെ. ജഗദീഷ് പ്രസാദ് എന്നിവര്‍ പങ്കെടുത്തു.

പൂജിച്ച കതിരുകള്‍ ഭഗവതിക്കും ഉപദേവന്‍മാര്‍ക്കും ക്ഷേത്രം പത്തായപ്പുരയിലും സമര്‍പ്പിച്ച ശേഷം ഭക്തര്‍ക്ക് വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/133529/true-visio-koyilandy-ellam-nira-contected-at-pisharikav-kshethram)