---
title: "#koyilandy | 'നാഗരികം 2023' കൊയിലാണ്ടിയില്‍ ഓണം വിപണനമേള സംഘാടക സമിതി യോഗം ചേര്‍ന്നു "
english_title: "'Nagarikam 2023' Onam Marketing Fair Organizing Committee held a meeting at Koyilandy"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/133541/nagarikam-2023-onam-marketing-fair-organizing-committee-held-a-meeting-at-koyilandy"
published_at: "2023-07-25T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bf78fe9c649_nagarikam_Lg.jpg"
keywords: []
---

# #koyilandy | 'നാഗരികം 2023' കൊയിലാണ്ടിയില്‍ ഓണം വിപണനമേള സംഘാടക സമിതി യോഗം ചേര്‍ന്നു 

> **Lead Summary:** **കൊയിലാണ്ടി: **കൊയിലാണ്ടി നഗരസഭ ഓണം വിപണനമേള 'നാഗരികം 2023'ന്റെ സംഘാടക സമിതി യോഗം ചേര്‍ന്നു. കൊയിലാണ്ടി ടൗണ്‍ഹാളില്‍ ചേര്‍ന്ന യോഗം നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ.കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഷിജു അധ്യക്ഷത വഹിച്ചു.

## Article Content

**കൊയിലാണ്ടി: **കൊയിലാണ്ടി നഗരസഭ ഓണം വിപണനമേള 'നാഗരികം 2023'ന്റെ സംഘാടക സമിതി യോഗം ചേര്‍ന്നു. കൊയിലാണ്ടി ടൗണ്‍ഹാളില്‍ ചേര്‍ന്ന യോഗം നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ.കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഷിജു അധ്യക്ഷത വഹിച്ചു.

ആഗസ്റ്റ് 19 മുതല്‍ 28 വരെ കൊയിലാണ്ടി ടൗണ്‍ ഹാളിലാണ് മേള നടക്കുക. മേളയുടെ ഭാഗമായി ഓണം വിപണനമേള, കലാസാംസ്‌കാരിക സദസ് എന്നിവ അരങ്ങേറും. വിവിധ മേഖലകളിലെ പ്രതിഭകളും വേദിയിലെത്തും. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിജില, കൗണ്‍സിലര്‍ വത്സരാജ് കേളോത്ത്, സൗത്ത് സിഡിഎസ് ചെയര്‍പേഴ്‌സണ്‍ വിബിന,

നഗരസഭ ഫെസിലിറ്റേറ്റര്‍മാരായ ശശി കോട്ടില്‍, പി.കെ. ഭരതന്‍, അനീഷ് മണമല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. നോര്‍ത്ത് സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഇന്ദുലേഖ സ്വാഗതവും കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി ലിജോയ് ലൂയിസ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/133541/nagarikam-2023-onam-marketing-fair-organizing-committee-held-a-meeting-at-koyilandy)