---
title: " #workshop | 'സ്ത്രീപദവി പഠനം' ശില്പശാല സംഘടിപ്പിച്ചു"
english_title: "#Organized a #workshop on #'Women's #Status #Studies'"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/133555/organized-a-workshop-on-womens-status-studies"
published_at: "2023-07-25T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bf897a1a2c3_sthree_logo.jpg"
keywords: []
---

#  #workshop | 'സ്ത്രീപദവി പഠനം' ശില്പശാല സംഘടിപ്പിച്ചു

> **Lead Summary:** ** പേരാമ്പ്ര**: സ്ത്രീപദവി പഠനം ശില്പശാല സംഘടിപ്പിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ശില്പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു ഉദ്ഘാടനം ചെയ്തു.

## Article Content

** പേരാമ്പ്ര**: സ്ത്രീപദവി പഠനം ശില്പശാല സംഘടിപ്പിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ശില്പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സമിതി ചെയര്‍പേഴ്‌സണ്‍ പി.കെ. രജിത ചടങ്ങിന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര, പി.ടി അഷറഫ്, ഗിരിജ ശശി, പ്രഭാശങ്കര്‍, കെ.കെ. ലിസി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി. കാദര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

സിഡിപിഒ കെ. ദീപ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ബ്ലോക്ക് കമ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ പി. അനുശ്രീ നന്ദി പറഞ്ഞു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍മാന്‍മാര്‍, സാമൂഹ്യക്ഷേമ വകുപ്പ് സൂപ്പര്‍വൈസര്‍മാര്‍, സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/133555/organized-a-workshop-on-womens-status-studies)