---
title: "#collapsed | കിനാലൂരില്‍ കനത്തമഴയില്‍ കിണര്‍ ഇടിഞ്ഞു താഴ്ന്നു"
english_title: "#Kinalur, the #well #collapsed due to #heavyrain"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/133561/kinalur-the-well-collapsed-due-to-heavyrain"
published_at: "2023-07-25T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bf8463dd833_kinar_logo.JPG"
keywords: []
---

# #collapsed | കിനാലൂരില്‍ കനത്തമഴയില്‍ കിണര്‍ ഇടിഞ്ഞു താഴ്ന്നു

> **Lead Summary:** **ബാലുശ്ശേരി**: കിനാലൂരില്‍ കനത്തമഴയില്‍ പതിനാറുകോല്‍ താഴ്ച്ചയുള്ള കിണര്‍ പൂര്‍ണമായും ഇടിഞ്ഞുതാണു.

## Article Content

**ബാലുശ്ശേരി**: കിനാലൂരില്‍ കനത്തമഴയില്‍ പതിനാറുകോല്‍ താഴ്ച്ചയുള്ള കിണര്‍ പൂര്‍ണമായും ഇടിഞ്ഞുതാണു.

കിനാലൂര്‍ കുന്നത്ത് സുലൈമാന്റെ വീട്ടുമുറ്റത്തെ കിണറാണ് ആള്‍മറയും മുകളില്‍ സ്ഥാപിച്ചിരുന്ന ഗ്രില്ലും ഉള്‍പ്പെടെ പൂര്‍ണമായും താഴ്ന്നുപോയത്.

തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം. അടിഭാഗം രണ്ടുകോല്‍ കരിങ്കല്ല് കൊണ്ടും ബാക്കിഭാഗം ചെങ്കല്ലുമുപയോഗിച്ച് കെട്ടിയ കിണറാണ് ഇടിഞ്ഞു വീണത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/133561/kinalur-the-well-collapsed-due-to-heavyrain)