---
title: "#dharna | നാളികേര കര്‍ഷകരെ സംരക്ഷിക്കുക; വിവിധ ആവശ്യങ്ങളുമായി കര്‍ഷകസംഘം ധര്‍ണ്ണ സംഘടിപ്പിച്ചു "
english_title: "The coconut  farmers' group organized a dharna with various demands"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/133570/the-coconut-farmers-group-organized-a-dharna-with-various-demands"
published_at: "2023-07-25T14:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bf8b3b7b04b_dharna_chemancheri_LG.jpg"
keywords: []
---

# #dharna | നാളികേര കര്‍ഷകരെ സംരക്ഷിക്കുക; വിവിധ ആവശ്യങ്ങളുമായി കര്‍ഷകസംഘം ധര്‍ണ്ണ സംഘടിപ്പിച്ചു 

> **Lead Summary:** **ചേമഞ്ചേരി: **നാളികേരത്തിന്റെ തലവില മുപ്പത്തിനാല് രൂപയായി നിശ്ചയിക്കുക, നാളികേര കര്‍ഷകരെ സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി കര്‍ഷകസംഘം ധര്‍ണ്ണ സംഘടിപ്പിച്ചു. കൊയിലാണ്ടി ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ചേമഞ്ചേരി സബ്ബ് പോസ്റ്റോഫീസിന് മുന്‍പില്‍ നടന്ന ധര്‍ണ്ണ സിപിഐഎം കൊയിലാണ്ടി ഏരിയ കമ്മറ്റി സെക്രട്ടറി ടി.കെ. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**ചേമഞ്ചേരി: **നാളികേരത്തിന്റെ തലവില മുപ്പത്തിനാല് രൂപയായി നിശ്ചയിക്കുക, നാളികേര കര്‍ഷകരെ സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി കര്‍ഷകസംഘം ധര്‍ണ്ണ സംഘടിപ്പിച്ചു. കൊയിലാണ്ടി ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ചേമഞ്ചേരി സബ്ബ് പോസ്റ്റോഫീസിന് മുന്‍പില്‍ നടന്ന ധര്‍ണ്ണ സിപിഐഎം കൊയിലാണ്ടി ഏരിയ കമ്മറ്റി സെക്രട്ടറി ടി.കെ. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

പി.സി. സതിഷ് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഇ. അനില്‍ കുമാര്‍ സ്വാഗതവും കെ.കെ. രവിത്ത് നന്ദിയും പറഞ്ഞു. എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ ഏരിയ സെക്രട്ടറി കെ. രവിന്ദ്രന്‍ സംസാരിച്ചു. പി.കെ. പ്രസാദ്, യു. സന്തോഷ് കുമാര്‍, വി. മുസ്തഫ എന്നിവര്‍ നേതൃത്വം നല്‍കി****

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/133570/the-coconut-farmers-group-organized-a-dharna-with-various-demands)