---
title: "#inauguration | എകെടിഎ ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു "
english_title: "#AKTA #Area #Committee #Office #inaugurated."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/133577/akta-area-committee-office-inaugurated"
published_at: "2023-07-25T14:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bf8f5c9b496_inaguration_logo.jpg"
keywords: []
---

# #inauguration | എകെടിഎ ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **നടുവണ്ണൂര്‍**: തെയ്യല്‍ തൊഴിലാളി യൂണിയന്‍ എകെടിഎ ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. ഉള്ളിയേരി ദേശീയ വായനശാലക്ക് സമീപം സംഘടിപ്പിച്ച പരിപാടി എകെടിഎ ജില്ലാ സെക്രട്ടറി എം. രാമകൃഷ്ണന്‍ ഉല്‍ഘാടനം ചെയ്തു. എരിയാ പ്രസിഡന്റ് പി.എം രാജന്‍ അധ്യക്ഷത വഹിച്ചു.

## Article Content

**നടുവണ്ണൂര്‍**: തെയ്യല്‍ തൊഴിലാളി യൂണിയന്‍ എകെടിഎ ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. ഉള്ളിയേരി ദേശീയ വായനശാലക്ക് സമീപം സംഘടിപ്പിച്ച പരിപാടി എകെടിഎ ജില്ലാ സെക്രട്ടറി എം. രാമകൃഷ്ണന്‍ ഉല്‍ഘാടനം ചെയ്തു. എരിയാ പ്രസിഡന്റ് പി.എം രാജന്‍ അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട എം.രാമകൃഷ്ണന് ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. അജിത ഉപഹാര സമര്‍പ്പണം നടത്തി.

സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മൂരാട് ദാമോദരന്‍, നസീറബായ്, ഖദീ ജഹംസ, പി.എം രവീന്ദ്രന്‍, ഷാജു ചെറുക്കാവില്‍, അബുഹാജി, സി. എം സന്തോഷ്, കെ.എം ബാബു എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ഏരിയാ സെക്രട്ടറി ടി.എം. കുഞ്ഞിക്കണ്ണന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ യൂണിറ്റ് സെക്രട്ടറി പി. വി. പ്രകാശന്‍ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/133577/akta-area-committee-office-inaugurated)