---
title: "#coconut| നാളികേര വിലയിടിവ് കൊയിലാണ്ടി ഹഡ് പോസ്റ്റ് ഓഫീസിലേയ്ക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ച് കേരള കര്‍ഷക സംഘം"
english_title: "#Kerala #farmers group organizes march and #dharna to #Koyalandy #head #postoffice"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/133589/kerala-farmers-group-organizes-march-and-dharna-to-koyalandy-hod-post-office"
published_at: "2023-07-25T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bf9acc9c16a_sharna_kdy_LG.jpg"
keywords: []
---

# #coconut| നാളികേര വിലയിടിവ് കൊയിലാണ്ടി ഹഡ് പോസ്റ്റ് ഓഫീസിലേയ്ക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ച് കേരള കര്‍ഷക സംഘം

> **Lead Summary:** ** കൊയിലാണ്ടി: ** നാളികേര വിലയിടിവില്‍ പ്രതിഷേധിച്ച് കരള കര്‍ഷക സംഘം. കൊയിലാണ്ടി ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക ദ്രോഹ നയങ്ങള്‍ അവസാനിപ്പിക്കുക, നാളികേര സംഭരണം കാര്യക്ഷമമാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് ധര്‍ണ്ണ നടത്തിയത്.

## Article Content

** കൊയിലാണ്ടി: ** നാളികേര വിലയിടിവില്‍ പ്രതിഷേധിച്ച് കരള കര്‍ഷക സംഘം. കൊയിലാണ്ടി ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക ദ്രോഹ നയങ്ങള്‍ അവസാനിപ്പിക്കുക, നാളികേര സംഭരണം കാര്യക്ഷമമാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് ധര്‍ണ്ണ നടത്തിയത്.

കര്‍ഷക സംഘം കേന്ദ്ര കമ്മറ്റി അംഗം പി. വിശ്വന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് അഡ്വ.കെ. സത്യന്‍ അധ്യക്ഷത വഹിച്ചു. പി.കെ. ഭരതന്‍ സ്വാഗതവും പി. ചന്ദ്രശേഖരന്‍ നന്ദിയും പറഞ്ഞു. കരിമ്പക്കല്‍ സുധാകരന്‍, കെ.എം. നന്ദനന്‍, സി. രാമകൃഷ്ണന്‍, ഒ.ടി. വിജയന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/133589/kerala-farmers-group-organizes-march-and-dharna-to-koyalandy-hod-post-office)