---
title: "കുട്ടികള്‍ക്കായുള്ള നാടന്‍ പാട്ട് ശില്‍പശാല ഒരുങ്ങുന്നു"
english_title: "#Folk #song #workshop for #children #thiruvangur"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/133615/folk-song-workshop-for-children-thiruvangur"
published_at: "2023-07-25T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bfad3db68c8_song_copy.jpg"
keywords: []
---

# കുട്ടികള്‍ക്കായുള്ള നാടന്‍ പാട്ട് ശില്‍പശാല ഒരുങ്ങുന്നു

> **Lead Summary:** **തിരുവങ്ങൂര്‍: **പാട്ടരങ്ങ് കലാ-സാംസ്‌കാരിക ജീവകാരുണ്യ കൂട്ടായ്മ കുട്ടികള്‍ക്കായ് നാടന്‍ പാട്ട് ശില്‍പശാല സംഘടിപ്പിക്കുന്നു.

## Article Content

**തിരുവങ്ങൂര്‍: **പാട്ടരങ്ങ് കലാ-സാംസ്‌കാരിക ജീവകാരുണ്യ കൂട്ടായ്മ കുട്ടികള്‍ക്കായ് നാടന്‍ പാട്ട് ശില്‍പശാല സംഘടിപ്പിക്കുന്നു.

പ്രശസ്ത നാടന്‍ പാട്ട് കലാകാരനും കലാഭവന്‍ മണി പുരസ്‌കാര ജയതാവും കൂടിയായ ബിനീഷ് മണിയൂര്‍ ക്ലാസിന് നേതൃത്വം നല്‍കും.

ജൂലൈ 30 ഞായറാഴ്ച രാവിലെ 9 മണിക്ക് തിരുവങ്ങൂര്‍ എച്ച്എസ്എസില്‍ വെച്ച് നടക്കുന്ന ശില്‍പശാല സവാക് സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റ് സുബൈര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.

പ്രശസ്തരായ കലാകാരന്മാരുടെ സാന്നിധ്യത്തില്‍ നടത്തുന്ന ശില്‍പശാലയുടെ സമാപന ചടങ്ങില്‍ ഫോക് ലോര്‍ അക്കാദമി വൈസ് ചെയര്‍മാന്‍ കോയ കാപ്പാട് കുട്ടികള്‍ക്കായുള്ള സര്‍ട്ടിഫിക്കേറ്റ് നല്‍കി അനുമോദിക്കും.

ശില്‍പശാലയുടെ രജിസ്‌ട്രേഷനായ് ബന്ധപ്പെടേണ്ട നമ്പര്‍- 9048483756, 9562440773, 9745342828.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/133615/folk-song-workshop-for-children-thiruvangur)