---
title: "#ahmedDevarkovil വെള്ളക്കെട്ടില്‍ വീണ് മരിച്ച സഹോദരങ്ങളുടെ വീട് സന്ദര്‍ശിച്ച് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ "
english_title: "#Minister #ahmedDevarkovil visited the house of #brothers who died after #falling into the #water"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/133769/minister-ahmeddevarkovil-visited-the-house-of-brothers-who-died-after-falling-into-the-water"
published_at: "2023-07-26T10:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c0ad1cf235f_minister_logo.jpg"
keywords: []
---

# #ahmedDevarkovil വെള്ളക്കെട്ടില്‍ വീണ് മരിച്ച സഹോദരങ്ങളുടെ വീട് സന്ദര്‍ശിച്ച് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ 

> **Lead Summary:** **താമരശ്ശേരി**: കോരങ്ങാട് വെള്ളക്കെട്ടില്‍ വീണ് മരിച്ച സഹോദരങ്ങളായ മുഹമ്മദ് ഹാദി, മുഹമ്മദ് ആഷിര്‍ എന്നിവരുടെ വീട് തുറമുഖം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും ഭാര്യ സാബിറ അഹമ്മദും സന്ദര്‍ശിച്ചു.

## Article Content

**താമരശ്ശേരി**: കോരങ്ങാട് വെള്ളക്കെട്ടില്‍ വീണ് മരിച്ച സഹോദരങ്ങളായ മുഹമ്മദ് ഹാദി, മുഹമ്മദ് ആഷിര്‍ എന്നിവരുടെ വീട് തുറമുഖം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും ഭാര്യ സാബിറ അഹമ്മദും സന്ദര്‍ശിച്ചു.

വട്ടക്കൊരുവിലെ വീട്ടില്‍ എത്തിയ മന്ത്രി ഇരുമക്കളെയും നഷ്ടമായ അബ്ദുള്‍ ജലീലിനെയും കുടുബാംഗങ്ങളെയും ആശ്വസിപ്പിച്ചു. പ്രാര്‍ത്ഥനയിലും മന്ത്രി പങ്കാളിയായി. പഞ്ചായത്തംഗം എ.പി. മുസ്തഫ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/133769/minister-ahmeddevarkovil-visited-the-house-of-brothers-who-died-after-falling-into-the-water)