---
title: " #Healthcare | റിയാസിന് വീടൊരുക്കി കരുതലായി ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍"
english_title: "The #Healthcare #Foundation #provided a #home for #Riyas"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/133798/the-healthcare-foundation-provided-a-home-for-riyas"
published_at: "2023-07-26T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c0bd08290eb_home_key_logo.JPG"
keywords: []
---

#  #Healthcare | റിയാസിന് വീടൊരുക്കി കരുതലായി ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍

> **Lead Summary:** ** താമരശ്ശേരി**: ഭിന്നശേഷിക്കാരനായ റിയാസിന് വീടൊരുക്കി ജീവകാരുണ്യ സംഘടനയായ ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍. റിയാസിനും കുടുംബത്തിനും ഇനി അടച്ചുറപ്പുള്ള വീട്ടില്‍ സന്തോഷത്തോടെ കഴിയാം.

## Article Content

** താമരശ്ശേരി**: ഭിന്നശേഷിക്കാരനായ റിയാസിന് വീടൊരുക്കി ജീവകാരുണ്യ സംഘടനയായ ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍. റിയാസിനും കുടുംബത്തിനും ഇനി അടച്ചുറപ്പുള്ള വീട്ടില്‍ സന്തോഷത്തോടെ കഴിയാം.

വല്യുമ്മയുടെ സംരക്ഷണത്തില്‍ കഴിയുന്ന കാരുണ്യതീരം സ്‌കൂള്‍ വിദ്യാര്‍ത്ഥി റിയാസിനു ഒരു സഹോദരിയും സഹോദരനും കൂടിയുണ്ട്. അമ്പായത്തോട് നടന്ന ചടങ്ങില്‍ ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ ചീഫ് പാട്രണും പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനുമായ കെ.മുഹമ്മദ് ഈസ താക്കോല്‍ കൈമാറ്റം നിര്‍വഹിച്ചു.

സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ നിര്‍മിക്കുന്ന ഏഴാമത്തെ വീടാണിത്. മാതാപിതാക്കള്‍ ഉപേക്ഷിക്കപ്പെട്ട റിയാസ്‌മോന്‍ വല്യമ്മ ചോലയില്‍ പാത്തുമ്മയുടെ തണലിലാണ് കഴിയുന്നത്.

ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ ഇവര്‍ കൂലിപ്പണിയെടുത്താണ് റിയാസിനെ വളര്‍ത്തുന്നത്. മണ്‍കട്ട കൊണ്ടുകെട്ടിയുണ്ടാക്കി അതിന്‍മേല്‍ പ്ലാസ്റ്റിക്ക് വലിച്ചുകെട്ടിയ ചെറിയ മുറിയിലായിരുന്നു ഈ കുടംബം കഴിഞ്ഞിരുന്നത്.

അതിനിടയിലാണ് ഇടിത്തീ പോലെ ഈ ഇടവും തീ വിഴുങ്ങിയത്. കിടക്കാനിടമില്ലാതെ എന്തു ചെയ്യുമെന്നറിയാത്ത സമയത്താണ് ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ വീടുപണി ഏറ്റെടുക്കുന്നത്.

താക്കോല്‍ ദാന കൈമാറ്റ ച്ചടങ്ങില്‍ ഹെല്‍ത്ത്കെയര്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് ഡോ. ബഷീര്‍ പൂനൂര്‍ അധ്യക്ഷത വഹിച്ചു. കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് മോയത്ത് മുഖ്യാതിഥിയായി.

വാര്‍ഡ് അംഗങ്ങളായ ബേബി രവീന്ദ്രന്‍, സീന സുരേഷ് ഫൈസല്‍ എളേറ്റില്‍ ടി.എം അബ്ദുല്‍ ഹക്കീം വിവിധ നേതാക്കളായ ഹാരിസ് അമ്പായത്തോട്, അന്‍ഷാദ് അമ്പായത്തോട്, സി.കെ അസീസ് ഹാജി, റഹ്‌മത്ത്, പ്രധാനാധ്യാപിക അലീന വര്‍ഗീസ്, ടി.എം താലിസ്, സി.കെ.എ.ഷമീര്‍ ബാവ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/133798/the-healthcare-foundation-provided-a-home-for-riyas)