---
title: "#welcomecommitte | സ്വാമി ഗുരുവരാനന്ദ മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് സ്വാഗത സംഘം രൂപീകരിച്ചു"
english_title: " #Welcome #Committee was #formed on the #occasion of the #50th #Anniversary of the #Swami #Guruvarananda #Memorial #Govt #Higher #Secondary #School"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/133830/welcome-committee-was-formed-on-the-occasion-of-the-50th-anniversary-of-the-swami-guruvarananda-memorial-govt-higher-secondary-school"
published_at: "2023-07-26T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c0d7699ab90_50_logo.jpg"
keywords: []
---

# #welcomecommitte | സ്വാമി ഗുരുവരാനന്ദ മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് സ്വാഗത സംഘം രൂപീകരിച്ചു

> **Lead Summary:** അത്തോളി: സ്വാമി ഗുരുവരാനന്ദ മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷത്തിന്റെ സ്വാഗത സംഘം രൂപീകരിച്ചു.

## Article Content

അത്തോളി: സ്വാമി ഗുരുവരാനന്ദ മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷത്തിന്റെ സ്വാഗത സംഘം രൂപീകരിച്ചു.

ചടങ്ങ് ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൃഷ്ണവേണി മാണിക്കോത്ത് അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗം റസിയ തോട്ടായി, ബിജുതയ്യില്‍, സുനീഷ് നടുവിലയില്‍, സ്മിത ഉണ്ണൂലികണ്ടി, സമീറ ഊളറാട്ട്, പ്രധാനാധ്യാപിക സിബി ജോസഫ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

പിടിഎ പ്രസിഡന്റ് കെ.ഒ. ചന്ദ്രന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സ്‌കൂള്‍ പ്രധാനാധ്യാപകന്‍ കെ.കെ അഷ്‌റഫ് നന്ദി പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം റസിയ തോട്ടായി ചെയര്‍പേഴ്‌സനും പിടിഎ പ്രസിഡന്റ് കെ.ഒ. ചന്ദ്രന്‍ വര്‍ക്കിംഗ് ചെയര്‍മാനും പ്രധാനാധ്യാപകന്‍ സിബി ജോസഫ് ജനറല്‍ കണ്‍വീനറുമായി സംഘാടക സമിതി രൂപീകരിച്ചു.

സബ് കമ്മിറ്റി ഭാരവാഹികളായി പ്രോഗ്രാം: ഇ. ശശീന്ദ്രദാസ് (ചെയര്‍മാന്‍), കെ.വി.ഷിബു (കണ്‍വീനര്‍),സാമ്പത്തികം: ഒ.പി. മൂസക്കോയ (ചെയര്‍മാന്‍), നിഷി കുമാര്‍ (കണ്‍വീനര്‍) റിസപ്ഷന്‍: ജനാര്‍ദ്ദനന്‍ വട്ടേരി (ചെയര്‍മാന്‍) ടി.എം. ലാലിക്കുട്ടി (കണ്‍വീനര്‍) ഭക്ഷണം: മഹേഷ് കോറോത്ത് (ചെയര്‍മാന്‍), മോഹന്‍ കുമാര്‍ (കണ്‍വീനര്‍), ലൈറ്റ് ആന്‍ഡ് സൗണ്ട്: ഇ.എം. വാസു (ചെയര്‍മാന്‍), പ്രജീഷ് (കണ്‍വീനര്‍) ലോ ആന്റ് ഓര്‍ഡര്‍ ഷാജി കൊളത്തൂര്‍ (ചെയര്‍മാന്‍),സി.കെ. ലത്തീഫ് (കണ്‍വീനര്‍) സുവനീര്‍: എന്‍.കെ. രാധാകൃഷ്ണന്‍ (ചെയര്‍മാന്‍) അനില്‍ കിഷോര്‍ (കണ്‍വീനര്‍), പബ്ലിസിറ്റി: സുനില്‍ കൊളക്കാട് (ചെയര്‍മാന്‍), സുമന്‍ രാജ് (കണ്‍വീനര്‍) എന്നിവരെയും തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/133830/welcome-committee-was-formed-on-the-occasion-of-the-50th-anniversary-of-the-swami-guruvarananda-memorial-govt-higher-secondary-school)