---
title: "#accident | കരുമല വളവില്‍ വീണ്ടും അപകടം; കാറുകള്‍ കൂട്ടിയിടിച്ചു, പിക്കപ്പ് വാഹനം കടയിലേക്ക് ഇടിച്ചുകയറി"
english_title: "#Another #accident at #Karumala #bend; The #cars #collided and the #pickup #crashed into the #store"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/134072/another-accident-at-karumala-bend-the-cars-collided-and-the-pickup-crashed-into-the-store"
published_at: "2023-07-27T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c20b30d87db_accident_logo.jpg"
keywords: []
---

# #accident | കരുമല വളവില്‍ വീണ്ടും അപകടം; കാറുകള്‍ കൂട്ടിയിടിച്ചു, പിക്കപ്പ് വാഹനം കടയിലേക്ക് ഇടിച്ചുകയറി

> **Lead Summary:**  **ബാലുശ്ശേരി**: കരുമല വളവില്‍ ഇന്നോവയും കാറും കൂട്ടിയിടിച്ച് വീണ്ടും അപകടം. രണ്ടുപേര്‍ക്ക് പരിക്കേറ്റു.

## Article Content

 **ബാലുശ്ശേരി**: കരുമല വളവില്‍ ഇന്നോവയും കാറും കൂട്ടിയിടിച്ച് വീണ്ടും അപകടം. രണ്ടുപേര്‍ക്ക് പരിക്കേറ്റു.

ഒരാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. രാത്രി 12 മണിക്കാണ് അപകടം നടന്നത്.

കൂടാതെ മറ്റൊരു വാഹനവും ഇതേ സ്ഥലത്ത് തന്നെ അപകടത്തില്‍പെട്ടു. തമിഴ്‌നാട്ടിലെ തേനിയില്‍ നിന്നും തലശ്ശേരിയിലേക്ക് പച്ചമാങ്ങയുമായി വന്ന പിക്കപ്പ് വാഹനം കടയ്ക്കുള്ളിലേക്ക് പാഞ്ഞുകയറിയാണ് അപകടം സംഭവിച്ചത്.

പുലര്‍ച്ചെ 3 മണിക്കാണ് സംഭവം. അപകടത്തില്‍ കടയുടെ മുന്‍ഭാഗം മുഴുവനായും തകര്‍ന്നു. ഹൈവെ പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

ഇവിടെ തുടര്‍ച്ചയായി അപകടങ്ങള്‍ നടന്നിട്ടും അധികൃതര്‍ പരിഹാരം കാണാന്‍ ശ്രമിക്കുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/134072/another-accident-at-karumala-bend-the-cars-collided-and-the-pickup-crashed-into-the-store)