---
title: "#Manipur | മണിപ്പൂര്‍ ജനതയ്ക്ക് ഐക്യദാര്‍ഡ്യ സംഗമം നടത്തി"
english_title: "#solidarity #meeting was #held for the #people of #Manipur"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/134080/solidarity-meeting-was-held-for-the-people-of-manipur"
published_at: "2023-07-27T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c21137a469a_manipur_nlogo.jpg"
keywords: []
---

# #Manipur | മണിപ്പൂര്‍ ജനതയ്ക്ക് ഐക്യദാര്‍ഡ്യ സംഗമം നടത്തി

> **Lead Summary:** **ഉള്ളിയേരി**: ഉള്ളിയേരില്‍ മണിപ്പൂര്‍ ജനതയ്ക്ക് വേണ്ടി ഐക്യദാര്‍ഡ്യ സംഗമം നടത്തി.

## Article Content

**ഉള്ളിയേരി**: ഉള്ളിയേരില്‍ മണിപ്പൂര്‍ ജനതയ്ക്ക് വേണ്ടി ഐക്യദാര്‍ഡ്യ സംഗമം നടത്തി.

വനിതാ ലീഗ് ബാലുശ്ശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ കീഴില്‍ നടന്ന പരിപാടിയില്‍ വനിതാ ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് നസീറ ഹബീബ് അധ്യക്ഷത വഹിച്ചു.

രാജ്യത്തെ മത ന്യൂനപക്ഷങ്ങളെയും ദളിതരെയും തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന വര്‍ഗീയവാദികളെ പിടിച്ചു നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും രാജ്യത്തേ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അക്രമം നടത്തിയ കൊടും ഭീകരരെ തുറങ്കിലടിക്കണമെന്നും സംഗമത്തില്‍ ആവശ്യപ്പെട്ടു.

റംല അത്തോളി, ആര്‍.കെ.താഹിറ, നദീറ പൂനത്ത്, ലൈല ഉള്ളിയേരി, റഷീദ, മുനീറ, സുനീറ, റംല എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/134080/solidarity-meeting-was-held-for-the-people-of-manipur)