---
title: "#aandunercha | ഖാസിം വലിയുല്ലാഹി ആണ്ടുനേര്‍ച്ച ഓഗസ്റ്റ് 6 ന് "
english_title: "#Qasim #Waliullahi #aandunercha on #6th #August"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/134099/qasim-waliullahi-aandunercha-on-6th-august"
published_at: "2023-07-27T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c21d1f88fab_aanduneracha_logo.jpg"
keywords: []
---

# #aandunercha | ഖാസിം വലിയുല്ലാഹി ആണ്ടുനേര്‍ച്ച ഓഗസ്റ്റ് 6 ന് 

> **Lead Summary:** **എളേറ്റില്‍**: മര്‍കസ് വാലിയില്‍ വര്‍ഷങ്ങളായി നടത്തിവരുന്ന ഖാസിം വലിയുല്ലാഹി കവരത്തി അവര്‍കളുടെ ആണ്ടുനേര്‍ച്ച ഓഗസ്റ്റ് 6 ഞായറാഴ്ച നടക്കും.

## Article Content

**എളേറ്റില്‍**: മര്‍കസ് വാലിയില്‍ വര്‍ഷങ്ങളായി നടത്തിവരുന്ന ഖാസിം വലിയുല്ലാഹി കവരത്തി അവര്‍കളുടെ ആണ്ടുനേര്‍ച്ച ഓഗസ്റ്റ് 6 ഞായറാഴ്ച നടക്കും.

കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം നിര്‍വഹിക്കും. സി.പി മുഹമ്മദ് ഷാഫി സഖാഫി, കെ.ടി ജഅഫര്‍ ബാഖവി എന്നിവര്‍ ചടങ്ങില്‍ സംസാരിക്കും.

സമാപന പ്രാര്‍ത്ഥനയ്ക്ക് സയ്യിദ് മശ്ഹൂര്‍ മുല്ലക്കോയ തങ്ങള്‍ നേതൃത്വം നല്‍കും. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ സലാം ബുസ്താനി ഉദ്ഘാടനം ചെയ്തു.കെ. സുലൈമാന്‍ മദനി അധ്യക്ഷത വഹിച്ചു.

പി.വി അഹമ്മദ് കബീര്‍ വിഷയാവതരണം നടത്തി. വട്ടോളി അബൂബക്കര്‍ മുസ്ലിയാര്‍, കെ.പി.സി അബ്ദുറഹിമാന്‍ ഹാജി, കെ.ടി അബ്ദുറഹ്‌മാന്‍, കെ.എം നാസര്‍ , ഇല്‍യാസ് തോട്ടത്തില്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

ടി.ഡി സാലിഹ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ.പി യാസര്‍ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/134099/qasim-waliullahi-aandunercha-on-6th-august)