---
title: "#beautification | കൂട്ടാലിട ടൗണ്‍ സൗന്ദര്യവല്‍ക്കരണത്തിന്റെ ഡിപിആര്‍ അവലോകനം ചെയ്തു"
english_title: "#DPR of #Kuttalida #Town #Beautification #reviewed"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/134114/dpr-of-kuttalida-town-beautification-reviewed"
published_at: "2023-07-27T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c2266eea474_dtp_logo.jpg"
keywords: []
---

# #beautification | കൂട്ടാലിട ടൗണ്‍ സൗന്ദര്യവല്‍ക്കരണത്തിന്റെ ഡിപിആര്‍ അവലോകനം ചെയ്തു

> **Lead Summary:** **കൂട്ടാലിട**: കൂട്ടാലിട ടൗണ്‍ സൗന്ദര്യവല്‍ക്കരണത്തിന്റെ ഡിപിആര്‍ അവലോകനം ചെയ്തു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി ക്ലയിന്റ് കോ ഓര്‍ഡിനേറ്റര്‍ സൂര്യ കാര്‍ത്തിക്, ആര്‍കിടെക്ട് കീര്‍ത്തന എന്നിവര്‍ പദ്ധതി രേഖ അവതരിപ്പിച്ചു.

## Article Content

**കൂട്ടാലിട**: കൂട്ടാലിട ടൗണ്‍ സൗന്ദര്യവല്‍ക്കരണത്തിന്റെ ഡിപിആര്‍ അവലോകനം ചെയ്തു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി ക്ലയിന്റ് കോ ഓര്‍ഡിനേറ്റര്‍ സൂര്യ കാര്‍ത്തിക്, ആര്‍കിടെക്ട് കീര്‍ത്തന എന്നിവര്‍ പദ്ധതി രേഖ അവതരിപ്പിച്ചു.

ടൗണിന് പിന്നിലൂടെ മെയിന്‍ റോഡിന് സമാന്തരമായി പോകുന്ന കുറ്റ്യാടി ഇറിഗേഷന്‍ പ്രൊജക്ടിന്റെ സ്ഥലത്താണ് പദ്ധതി നടപ്പാക്കുന്നത്.

പഴയ ബസ്സ്റ്റാന്‍ഡ് മുതല്‍ കോട്ടൂര്‍ പഞ്ചായത്ത് ഓഫീസ് വരെ ഒരു കിലോമീറ്റര്‍ ദൂരത്തില്‍ മോടി കൂട്ടും.കനാലിന്റെ ഇരുവശങ്ങളിലും വീഥിയൊരുക്കും.

ഹാന്‍ഡ് റെയില്‍സ്, ഇരിപ്പിടങ്ങള്‍, വൈദ്യുത ദീപ നിര എന്നിവയും പാര്‍ക്കിങ് ഏരിയ, വയോജന പാര്‍ക്ക്, കുട്ടികളുടെ പാര്‍ക്ക്, വോളിബോള്‍ കോര്‍ട്ട്, ഗ്യാലറി, ഓപ്പണ്‍ജിം, ഓപ്പണ്‍ എയര്‍ തിയേറ്റര്‍, ശുചി മുറികള്‍ എന്നിവയും ഉണ്ടാക്കും.

കനാല്‍ തീരത്ത് മാടക്കടകള്‍ പണിയും കനാലിന്റെ ഇരുവശവും ബന്ധിപ്പിക്കാന്‍ താല്‍ക്കാലിക പാലം നിര്‍മിക്കും.

നാല് കോടി രൂപയുടെ വികസനമാണ് പ്രാഥമിക ഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഒരു കോടി രൂപ ബജറ്റില്‍ വകയിരുത്തിട്ടുണ്ട്.

എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്ന് 30 ലക്ഷം രൂപയും അനുവദിച്ചു. ഇറിഗേഷന്റെ സ്ഥലത്തിന്റെ സര്‍വേ നടപടി അന്തിമ ഘട്ടത്തിലാണ്.

കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. സുരേഷ്, വൈസ് പ്രസിഡന്റ് എം.കെ. വിലാസിനി, സിന്ധു കൈപ്പങ്ങല്‍, ഇറിഗേഷന്‍ അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഇ. രജ്ഞിത്ത്, അസി.എന്‍ജീനിയര്‍ പ്രവിദ, പഞ്ചായത്ത് സെക്രട്ടറി ബിനു ജോസ് എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/134114/dpr-of-kuttalida-town-beautification-reviewed)