---
title: "#inauguration | വര്‍ണ്ണ കൂടാരം പദ്ധതി ഉദ്ഘാടനം സംഘടിപ്പിച്ചു "
english_title: "#Organized the #inauguration of #VarnaKudaram #project"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/134150/organized-the-inauguration-of-varnakudaram-project"
published_at: "2023-07-27T15:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c2450294393_varnakoodaram_logo.JPG"
keywords: []
---

# #inauguration | വര്‍ണ്ണ കൂടാരം പദ്ധതി ഉദ്ഘാടനം സംഘടിപ്പിച്ചു 

> **Lead Summary:** **നടുവണ്ണൂര്‍**: കരുവണ്ണൂര്‍ ഗവ. യുപി സ്‌കൂളില്‍ സമഗ്ര ശിക്ഷ കേരളയുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച വര്‍ണ്ണ കൂടാരം പദ്ധതി ഉദ്ഘാടനം സംഘടിപ്പിച്ചു. പരിപാടി ഉദ്ഘാടനം എംഎല്‍എ കെ.എം. സച്ചിന്‍ദേവ് നിര്‍വ്വഹിച്ചു. നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി. ദാമോദരന്‍ അധ്യക്ഷത വഹിച്ചു.

## Article Content

**നടുവണ്ണൂര്‍**: കരുവണ്ണൂര്‍ ഗവ. യുപി സ്‌കൂളില്‍ സമഗ്ര ശിക്ഷ കേരളയുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച വര്‍ണ്ണ കൂടാരം പദ്ധതി ഉദ്ഘാടനം സംഘടിപ്പിച്ചു. പരിപാടി ഉദ്ഘാടനം എംഎല്‍എ കെ.എം. സച്ചിന്‍ദേവ് നിര്‍വ്വഹിച്ചു. നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി. ദാമോദരന്‍ അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് കെ.എം. നിഷ, വിദ്യാഭ്യാസസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുരേന്ദ്രന്‍, വാര്‍ഡ് അംഗങ്ങളായ സി.കെ. സോമന്‍, പി.സദാനന്ദന്‍, എഇഒ ബിനോയ് കുമാര്‍, ബാലുശ്ശേരി ബി. പി.സി. മധുസൂദനന്‍, ബിആര്‍സി ട്രെയിനര്‍മാരായ രമേശന്‍, ഷീബ, ടി.വി. ജയകുമാരി, പിടി എ ഭാരവാഹികളായ സുനില്‍കുമാര്‍, ഷൈജു, രവീന്ദ്രന്‍ നടവിലാട്ട്, ഷീബ, ടി.സി. പ്രദീപന്‍, സുരേഷ്, സായൂജ് പുതിയപ്പുറം, അഷ്‌റഫ് പുതിയപ്പുറം, സന്തോഷ് നരിക്കിലാട്ട്, സ്‌കൂള്‍ ലീഡര്‍ ആയിഷ നൗറിന്‍ എന്നിവര്‍ സംസാരിച്ചു.

ഡെപ്യൂട്ടി ലീഡര്‍മാരായ നിയ ലക്ഷ്മി, അമല്‍ദേവ് ,ആദിശ്രീ, ഹരീഷ് ,ഫാത്തിമ, റോവല്‍ അഫ്‌നാസ്, ഫാത്തിമ, റീന, സുനിത, രമ, അഭിലാഷ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/134150/organized-the-inauguration-of-varnakudaram-project)