---
title: "#SSLC | എസ്എസ്എല്‍സി റിസല്‍ട്ടുയര്‍ത്താന്‍ മണ്ഡലം കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കി "
english_title: "#Constituency #formulated #action #plan to #improve #SSLC #results"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/134158/constituency-formulated-action-plan-to-improve-sslc-results"
published_at: "2023-07-27T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c249146a689_sslc_logo.jpg"
keywords: []
---

# #SSLC | എസ്എസ്എല്‍സി റിസല്‍ട്ടുയര്‍ത്താന്‍ മണ്ഡലം കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കി 

> **Lead Summary:** ** ബാലുശ്ശേരി**: നിയോജക മണ്ഡലം വിദ്യാഭ്യാസ പദ്ധതിയായ ബാക്ക്അപിന്റെ ഭാഗമായി എസ്എസ്എല്‍സി ഗുണനിലവാരം ഉയര്‍ത്താനുള്ള വിജയോത്സവം കര്‍മപദ്ധതിക്ക് ബാലുശ്ശേരിയില്‍ രൂപം നല്‍കി.

## Article Content

** ബാലുശ്ശേരി**: നിയോജക മണ്ഡലം വിദ്യാഭ്യാസ പദ്ധതിയായ ബാക്ക്അപിന്റെ ഭാഗമായി എസ്എസ്എല്‍സി ഗുണനിലവാരം ഉയര്‍ത്താനുള്ള വിജയോത്സവം കര്‍മപദ്ധതിക്ക് ബാലുശ്ശേരിയില്‍ രൂപം നല്‍കി.

ചടങ്ങിന് എംഎല്‍എ കെ.എം സച്ചിന്‍ ദേവ് അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ഭാഗമായി മികച്ച വിദ്യാലയത്തെ കണ്ടെത്തുന്നതിന് മുഴുവന്‍ എസ്എസ്എല്‍സി വിദ്യാര്‍ഥികളും നേടുന്ന ഗ്രേഡിനെ പോയിന്റിലേക്ക് പരിവര്‍ത്തനം ചെയ്യും.

എ പ്ലസിന്റെ എണ്ണവും വിജയശതമാനവും മാത്രം പരിഗണിച്ച് മികവ് നിശ്ചയിക്കുന്നതില്‍ നിന്നു വ്യത്യസ്തമായി എല്ലാ കുട്ടികളുടേയും ഗ്രേഡ് പരിഗണിച്ച് എംഎല്‍എ എക്‌സലന്റ് അവാര്‍ഡ് മികച്ച വിദ്യാലയത്തിനു സമ്മാനിക്കും.

വിജയോത്സവത്തിന്റെ ഭാഗമായി സ്‌കൂള്‍ തലത്തില്‍ പദ്ധതി ആവിഷ്‌കരിക്കും. രക്ഷാകര്‍തൃ ശാക്തീകരണം, പിയര്‍ഗ്രൂപ്പ് പീനം, പ്രതിമാസ പരീക്ഷകള്‍, എ പ്ലസ് ക്ലബ്ബ്, ഭവനസന്ദര്‍ശനം, മോട്ടിവേഷന്‍ ക്ലാസുകള്‍ തുടങ്ങിയവ വിദ്യാലയാടിസ്ഥാനത്തില്‍ സംഘടിപ്പിക്കും.

പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക പിന്തുണാ സംവിധാനം ഏര്‍പ്പെടുത്താനും യോഗം തീരുമാനിച്ചു.

പ്രഥമാധ്യാപകര്‍, സ്‌കൂള്‍ വിജയോത്സവം കണ്‍വീനര്‍മാര്‍, പിടിഎ പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മണ്ഡലം വികസനം കണ്‍വീനര്‍ ഇസ്മയില്‍ കുറുമ്പൊയില്‍, സി.കെ വിനോദന്‍, കെ.കെ ശിവദാസന്‍, പി.കെ ബാലകൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/134158/constituency-formulated-action-plan-to-improve-sslc-results)