---
title: "#election | സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടത്തി "
english_title: "#School #Parliament #elections were #held"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/134166/school-parliament-elections-were-held"
published_at: "2023-07-27T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c2501970492_election_logo.jpg"
keywords: []
---

# #election | സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടത്തി 

> **Lead Summary:**  **അത്തോളി**: കോരപ്പുഴ ഗവണ്‍മെന്റ് ഫിഷറീസ് യുപി സ്‌കൂളില്‍ ജനാധിപത്യ രീതിയില്‍ സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടത്തി. തെരഞ്ഞെടുപ്പിന്റെ മുഴുവന്‍ ഘട്ടങ്ങളും കുട്ടികള്‍ക്ക് മനസ്സിലാവുന്ന വിധം പഠന പ്രവര്‍ത്തനങ്ങളുമായി കൂട്ടിയോജിപ്പിച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്.

## Article Content

 **അത്തോളി**: കോരപ്പുഴ ഗവണ്‍മെന്റ് ഫിഷറീസ് യുപി സ്‌കൂളില്‍ ജനാധിപത്യ രീതിയില്‍ സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടത്തി. തെരഞ്ഞെടുപ്പിന്റെ മുഴുവന്‍ ഘട്ടങ്ങളും കുട്ടികള്‍ക്ക് മനസ്സിലാവുന്ന വിധം പഠന പ്രവര്‍ത്തനങ്ങളുമായി കൂട്ടിയോജിപ്പിച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്.

പ്രീ-പ്രൈമറി മുതല്‍ ഏഴാം ക്ലാസുവരെ മുഴുവന്‍ കുട്ടികളും വോട്ടവകാശം വിനിയോഗിച്ചു. ഇലക്ഷന്‍ വിജ്ഞാപനം, നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം, സൂക്ഷ്മപരിശോധന, പത്രിക പിന്‍വലിക്കല്‍, ചിഹ്നംഅനുവദിക്കല്‍, തെരഞ്ഞെടുപ്പ് പ്രചരണം എന്നീ രീതിയിലാണ് തെരഞ്ഞെടുപ്പ് നടത്തിയത്.

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിലൂടെയും ബാലറ്റ് പേപ്പറിലൂടെയും സ്‌കൂള്‍ ലീഡര്‍ സ്ഥാനത്തേക്കും ക്ലാസ് ലീഡര്‍ സ്ഥാനത്തേക്കും വോട്ടെടുപ്പ് നടത്തി.

ആയിഷ റുഷ്ദ സ്‌കൂള്‍ ലീഡറായും മുഹമ്മദ് നിഹാല്‍ ഡെപ്യൂട്ടി ലീഡറായും തെരഞ്ഞെടുക്കപ്പെട്ടു. സ്‌കൂള്‍ പ്രധാനാധ്യാപിക എന്‍.വി. മിനി അധ്യാപികമാരായ ടി.എന്‍. വിനീത, ദിവ്യ, ഷീന, ധന്യ, അപര്‍ണ, ലയ, സിമി എന്നിവര്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/134166/school-parliament-elections-were-held)