---
title: "യാത്രക്കാരെ ദുരിതത്തിലാക്കി റോഡിലെ കുഴികള്‍"
english_title: "#holes on the #road made the #passengers#miserable #koottalida #kayanna #perambra "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/134345/holes-on-the-road-made-the-passengersmiserable-koottalida-kayanna-perambra"
published_at: "2023-07-28T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c35998403a3_road_copy.jpg"
keywords: []
---

# യാത്രക്കാരെ ദുരിതത്തിലാക്കി റോഡിലെ കുഴികള്‍

> **Lead Summary:** ** കൂട്ടാലി:** കായണ്ണ - പേരാമ്പ്ര റോഡില്‍ മഴ പെയ്തതു മൂലം റോഡിന്റെ അവസ്ഥ ദുസ്സഹമാകുന്നു.

## Article Content

** കൂട്ടാലി:** കായണ്ണ - പേരാമ്പ്ര റോഡില്‍ മഴ പെയ്തതു മൂലം റോഡിന്റെ അവസ്ഥ ദുസ്സഹമാകുന്നു.

കാപ്പു മുക്ക് ഭാഗം മുതല്‍ മരപ്പറ്റ ഭാഗം വരെ ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയ്ക്കു വേണ്ടി ട്രഞ്ച് എടുത്ത് വര്‍ക്ക് തീര്‍ത്തതിനു ശേഷമാണ് റോഡിന്റെ ഒരു വശത്ത് വലിയ കുഴികള്‍ രൂപപ്പെട്ട് ഗതാഗതം ദുര്‍ഗടമായത്.

ദിവസേന സ്‌കൂള്‍ വാഹനങ്ങളും ബസ്സുകളും ഇതിലേ കടന്നുപോവാറുണ്ട്.

റോഡിന്റെ നിലവിലെ അവസ്ഥ കാരണം ഇരുവശത്തു നിന്നും വരുന്ന വാഹനങ്ങള്‍ക്ക് ഒരേ സമയം കടന്നു പോകാന്‍ സാധിക്കാത്ത അവസ്ഥയാണ്.

ഇതുകൊണ്ടു തന്നെ പലപ്പോളും ഗതാഗത കുരുക്ക് ഉണ്ടാകുന്നതും ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/134345/holes-on-the-road-made-the-passengersmiserable-koottalida-kayanna-perambra)