---
title: "#kpmsarikkulam |ഇനീസിയാര്‍ ഏകദിന റെസിഡെന്‍ഷ്യല്‍ ക്യാമ്പ്; മാനസികാരോഗ്യം, കരിയര്‍ , അക്കാദമിക് വിവിധ മേഖലയിലെ വിദഗ്ദ്ധര്‍ക്കൊപ്പം അരിക്കുളം കെപിഎംഎസ്എംമിലെ വിദ്യാര്‍ത്ഥികള്‍ "
english_title: "true vision koyilandy Inisiyar One Day Residential Camp; Students of Arikulam KPMSM along with experts in various fields"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/134362/true-vision-koyilandy-inisiyar-one-day-residential-camp-students-of-arikulam-kpmsm-along-with-experts-in-various-fields"
published_at: "2023-07-28T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c3649b6fcaa_kpms_Lg.JPG"
keywords: []
---

# #kpmsarikkulam |ഇനീസിയാര്‍ ഏകദിന റെസിഡെന്‍ഷ്യല്‍ ക്യാമ്പ്; മാനസികാരോഗ്യം, കരിയര്‍ , അക്കാദമിക് വിവിധ മേഖലയിലെ വിദഗ്ദ്ധര്‍ക്കൊപ്പം അരിക്കുളം കെപിഎംഎസ്എംമിലെ വിദ്യാര്‍ത്ഥികള്‍ 

> **Lead Summary:** **അരിക്കുളം: **അരിക്കുളം കെപിഎംഎസ്എം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഇനീസിയാര്‍ ഏകദിന റെസിഡെന്‍ഷ്യല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കെ.കെ. സുബൈര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ നജീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.

## Article Content

**അരിക്കുളം: **അരിക്കുളം കെപിഎംഎസ്എം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഇനീസിയാര്‍ ഏകദിന റെസിഡെന്‍ഷ്യല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കെ.കെ. സുബൈര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ നജീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.

ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ (സിഡിസി) പി. രാജീവന്‍ മുഖ്യാതിഥിയായി. ക്യാമ്പ് കോര്‍ഡിനേറ്റര്‍ എ.എം. രേഖ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പിടിഎ പ്രസിഡന്റ് ശശി ഊട്ടേരി, എസ്എസ്ജി കണ്‍വീനര്‍ എ.കെ.എന്‍. അടിയോടി, മാനേജ്‌മെന്റ് പ്രതിനിധി ബീരാന്‍ ഹാജി, പ്രധാന അധ്യാപകന്‍, കെ.പി. അബ്ദുറഹ്‌മാന്‍, സ്റ്റാഫ് സെക്രട്ടറി ആര്‍.കെ. നജ്മ എന്നിവര്‍ സംസാരിച്ചു.

പ്രിന്‍സിപ്പള്‍ ഷഫീഖ് അലി സ്വാഗതവും, ക്യാമ്പ് കോര്‍ഡിനേറ്റര്‍ കെ. ഷാജി നന്ദിയും പറഞ്ഞു. മാനസികാരോഗ്യം, കരിയര്‍ , അക്കാദമിക് തുടങ്ങിയ മേഖലകളിലായി ആറോളം വിദഗ്ദ്ധര്‍ പങ്കെടുക്കുന്ന ക്യാമ്പ് വെള്ളിയാഴ്ച രാവിലെ സമാപിക്കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/134362/true-vision-koyilandy-inisiyar-one-day-residential-camp-students-of-arikulam-kpmsm-along-with-experts-in-various-fields)