---
title: "വിത്ത് സുരക്ഷയിലൂടെ ഭക്ഷ്യ സുരക്ഷ"
english_title: "#Food #security through #seed #security "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/134363/food-security-through-seed-security"
published_at: "2023-07-28T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c3637f2b72a_nell_copy.jpg"
keywords: []
---

# വിത്ത് സുരക്ഷയിലൂടെ ഭക്ഷ്യ സുരക്ഷ

> **Lead Summary:** **നരയംകുളം: **വിത്ത് സുരക്ഷയിലൂടെ ഭക്ഷ്യ സുരക്ഷ എന്ന ലക്ഷ്യത്തോടെ നാളെക്കൊരു കതിര്‍ എന്ന പദ്ധതിയുടെ ഭാഗമായി പേരാമ്പ്ര സില്‍വര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ എന്‍എസ്എസ് വോളന്റീയര്‍മാര്‍ ഞാറു പറിക്കല്‍, ഞാട്ടിനടല്‍ നടത്തി.

## Article Content

**നരയംകുളം: **വിത്ത് സുരക്ഷയിലൂടെ ഭക്ഷ്യ സുരക്ഷ എന്ന ലക്ഷ്യത്തോടെ നാളെക്കൊരു കതിര്‍ എന്ന പദ്ധതിയുടെ ഭാഗമായി പേരാമ്പ്ര സില്‍വര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ എന്‍എസ്എസ് വോളന്റീയര്‍മാര്‍ ഞാറു പറിക്കല്‍, ഞാട്ടിനടല്‍ നടത്തി.

കോട്ടൂര്‍ പഞ്ചായത്തിലെ നരയംകുളം കല്‍പകശ്ശേരി ജയരാജന്റെ വയലില്‍ ആണ് പദ്ധതി നടന്നത്.

ഗ്രാമ പഞ്ചായത്ത് അംഗം ഉഷ, കൃഷി അസിസ്റ്റന്റ് ഓഫീസര്‍ സോന, കര്‍ഷകന്‍ എ ദിവാകരന്‍ നായര്‍, പാട ശേഖര സമിതി സെക്രെട്ടറി ബാലന്‍ എന്നിവര്‍ ആശംസകള്‍ നല്‍കി.

കര്‍ഷക തൊഴിലാളികളായ കണ്ണന്‍, പെണ്ണുകുട്ടി, ദേവി, ഓമന, ടി.പി സുനി എന്നിവര്‍ അധ്യാപകര്‍ ആയി കൃഷി രീതികള്‍ പരിചയപെടുത്തി.

ആദ്യാമായാണ് ഈ വിദ്യാര്‍ത്ഥികള്‍ കാര്‍ഷിക പ്രവര്‍ത്തികളുമായി ബന്ധപെടുന്നത്.

മല്ലി കുറുവ ഇനത്തില്‍പെട്ട നെല്‍വിത്ത് ആണ് പാകി മുളപ്പിച്ചത്. എന്‍എസ്എസ് സെക്രെട്ടറി അമല്‍രാജ്, തേജലക്ഷ്മി എന്നിവര്‍ നേതൃത്വവും പ്രോഗ്രാം ഓഫീസര്‍ നിവേദ് സ്വാഗതം പറഞ്ഞു. രോഷ്‌നി കല്‍പകശ്ശേരി നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/134363/food-security-through-seed-security)