---
title: "#brcpanthalayani | സമഗ്ര ശിക്ഷാ കേരളം; പാക്‌സോ നിയമം, അധ്യാപകര്‍ക്ക് ബോധവല്‍ക്കരണം നല്‍കാനായി ഏകദിനശില്പശാല"
english_title: "true vision koyilandy A one-day workshop on POCSO law was organized under the leadership of Pantalayani BRC"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/134378/true-vision-koyilandy-a-one-day-workshop-on-pocso-law-was-organized-under-the-leadership-of-pantalayani-brc"
published_at: "2023-07-28T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c36b03b82dc_brc_LFg.JPG"
keywords: []
---

# #brcpanthalayani | സമഗ്ര ശിക്ഷാ കേരളം; പാക്‌സോ നിയമം, അധ്യാപകര്‍ക്ക് ബോധവല്‍ക്കരണം നല്‍കാനായി ഏകദിനശില്പശാല

> **Lead Summary:** ** കൊയിലാണ്ടി:** പന്തലായനി ബിആര്‍സിയുടെ നേതൃത്വത്തില്‍ പോക്‌സോ നിയമം ബോധവല്‍ക്കരണം ഏകദിനശില്പശാല സംഘടിപ്പിച്ചു. കൊയിലാണ്ടി മുനിസിപ്പാലിറ്റി സിഡിഎസ് ഹാളില്‍ വച്ച് നടന്ന പരിപാടി മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപാട്ട് ഉദ്ഘാടനം ചെയ്തു.

## Article Content

** കൊയിലാണ്ടി:** പന്തലായനി ബിആര്‍സിയുടെ നേതൃത്വത്തില്‍ പോക്‌സോ നിയമം ബോധവല്‍ക്കരണം ഏകദിനശില്പശാല സംഘടിപ്പിച്ചു. കൊയിലാണ്ടി മുനിസിപ്പാലിറ്റി സിഡിഎസ് ഹാളില്‍ വച്ച് നടന്ന പരിപാടി മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപാട്ട് ഉദ്ഘാടനം ചെയ്തു.

കൃഷ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഷിജു മുഖ്യാതിഥിയായി. പന്തലായനി ബിപിസി ഉണ്ണി സി. സജിനി സ്വാഗതവും എന്‍. അബിത നന്ദിയും പറഞ്ഞു. സജീര്‍ ജിവിഎച്ച്എസ്എസ് കൊയിലാണ്ടി, ഗീത കെ നായര്‍ ജിവിഎച്ച്എസ്എസ് നടക്കാവ് എന്നിവര്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്കായി നടത്തിയ ശില്പശാലയ്ക്ക് നേതൃത്വം നല്‍കി.

ലീഗല്‍ അഡൈ്വസര്‍ അഡ്വക്കേറ്റ് കെ.ടി. ശ്രീനിവാസന്‍ പോക്‌സോ നിയമ വശങ്ങളെക്കുറിച്ച് സംവദിച്ചു. ശില്പശാലയില്‍ പരിശീലനം നേടിയ അധ്യാപകരുടെ നേതൃത്വത്തില്‍ ഹയര്‍സെക്കന്‍ഡറി, വോക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ക്കും തുടര്‍ന്ന് കുട്ടികള്‍ക്കും പോക്‌സോ ആക്ട് ബോധവല്‍ക്കരണ ക്ലാസ് നല്‍കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/134378/true-vision-koyilandy-a-one-day-workshop-on-pocso-law-was-organized-under-the-leadership-of-pantalayani-brc)