---
title: "#accident | മുക്കത്ത് ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുകളില്‍ മരം വീണു; യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു "
english_title: " #tree #fell on #top of a #moving #car; #passengers #escaped #unhurt"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/134383/tree-fell-on-top-of-a-moving-car-passengers-escaped-unhurt"
published_at: "2023-07-28T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c36e08cba0b_accident_logo.jpg"
keywords: []
---

# #accident | മുക്കത്ത് ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുകളില്‍ മരം വീണു; യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു 

> **Lead Summary:** **കോഴിക്കോട്**: മുക്കം മാമ്പറ്റയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം പൊട്ടിവീണു. കാറിലുണ്ടായിരുന്നവര്‍ പരിക്കുകളില്ലാതെ രക്ഷപെട്ടു.

## Article Content

**കോഴിക്കോട്**: മുക്കം മാമ്പറ്റയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം പൊട്ടിവീണു. കാറിലുണ്ടായിരുന്നവര്‍ പരിക്കുകളില്ലാതെ രക്ഷപെട്ടു.

തിരൂരങ്ങാടി തഹസില്‍ദാര്‍ സാദിഖും കുടുംബവും സഞ്ചരിച്ചിരുന്ന കാറിനു മുകളിലേക്കാണ് മരക്കൊമ്പ് വീണത്. കാറിന്റെ ബോണറ്റിലേക്ക് മരം വീണതിനാലാണ് യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.

ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് സംഭവം. മുക്കം-കോഴിക്കോട് റോഡില്‍ മാമ്പറ്റയില്‍ ട്രാന്‍സ്‌ഫോര്‍മറിനടുത്ത് റോഡ് സൈഡിലുള്ള ആല്‍മരം കാറിനു മുകളില്‍ ഒടിഞ്ഞു വീഴുകയായിരുന്നു.

കെഎംസിടിയില്‍ പഠിക്കുന്ന മകളുടെ പിടിഎ യോഗത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു കുടുംബം. മലയോര മേഖലയില്‍ കനത്ത മഴയും കാറ്റും തുടരുന്നതിനാല്‍ അപകടങ്ങള്‍ക്ക് അവസാനമില്ല.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/134383/tree-fell-on-top-of-a-moving-car-passengers-escaped-unhurt)