---
title: "#payyoli | കര്‍ഷക സമ്പര്‍ക്ക പരിപാടിയും കാലിത്തീറ്റ വിതരണവും; ക്ഷീര കര്‍ഷകര്‍ക്കായി മേലടി ബ്ലോക്ക് ക്ഷീര വികസന വകുപ്പും കൊഴുക്കല്ലൂര്‍ ക്ഷീരോല്‍പ്പാദക സഹകരണ സംഘവും "
english_title: "true vision koyilandy Meladi Block Dairy Development Department and Kozhukallur Dairy Co-operative Society for Dairy Farmers"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/134385/true-vision-koyilandy-meladi-block-dairy-development-department-and-kozhukallur-dairy-co-operative-society-for-dairy-farmers"
published_at: "2023-07-28T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c36dda243b2_payyoli_LG.JPG"
keywords: []
---

# #payyoli | കര്‍ഷക സമ്പര്‍ക്ക പരിപാടിയും കാലിത്തീറ്റ വിതരണവും; ക്ഷീര കര്‍ഷകര്‍ക്കായി മേലടി ബ്ലോക്ക് ക്ഷീര വികസന വകുപ്പും കൊഴുക്കല്ലൂര്‍ ക്ഷീരോല്‍പ്പാദക സഹകരണ സംഘവും 

> **Lead Summary:** **പയ്യോളി: **മേലടി ബ്ലോക്ക് ക്ഷീര വികസന വകുപ്പിന്റെയും കൊഴുക്കല്ലൂര്‍ ക്ഷീരോല്‍പ്പാദക സഹകരണ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ കര്‍ഷക സമ്പര്‍ക്ക പരിപാടിയും കാലിത്തീറ്റ വിതരണവും സംഘടിപ്പിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം നിര്‍വഹിച്ചു.

## Article Content

**പയ്യോളി: **മേലടി ബ്ലോക്ക് ക്ഷീര വികസന വകുപ്പിന്റെയും കൊഴുക്കല്ലൂര്‍ ക്ഷീരോല്‍പ്പാദക സഹകരണ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ കര്‍ഷക സമ്പര്‍ക്ക പരിപാടിയും കാലിത്തീറ്റ വിതരണവും സംഘടിപ്പിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം നിര്‍വഹിച്ചു.

ചടങ്ങില്‍ ബ്ലോക്ക് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം.എം. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ മഞ്ഞക്കുളം നാരായണന്‍, ലീന പുതിയോട്ടില്‍, ബ്ലോക്ക് പഞ്ചായത്തംഗം എം.പി. ബാലന്‍, മേപ്പയൂര്‍ ഗ്രാമ പഞ്ചായത്തംഗം കെ.കെ. ലീല എന്നിവര്‍ സംസാരിച്ചു.

ഡിഎഫ്‌ഐ ശിജിന, എന്‍.കെ. അമ്പിളി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. ക്ഷീര സംഘം പ്രസിഡന്റ് കെ.കെ. അനിത സ്വാഗതവും സെക്രട്ടറി കെ.പി. വിജയന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/134385/true-vision-koyilandy-meladi-block-dairy-development-department-and-kozhukallur-dairy-co-operative-society-for-dairy-farmers)