---
title: "#soldiers | ധീരജവാന്മാരെ പൊന്നാട അണിയിച്ച് ആദരിച്ചു"
english_title: "#brave #soldiers #were #honored "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/134389/brave-soldiers-were-honored"
published_at: "2023-07-28T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c371e974c04_soldiers_logo.jpg"
keywords: []
---

# #soldiers | ധീരജവാന്മാരെ പൊന്നാട അണിയിച്ച് ആദരിച്ചു

> **Lead Summary:** **ബാലുശ്ശേരി**: ധീരജവാന്മാരെ പൊന്നാട അണിയിച്ച് ഉപഹാരം നല്‍കി ആദരിച്ചു.

## Article Content

**ബാലുശ്ശേരി**: ധീരജവാന്മാരെ പൊന്നാട അണിയിച്ച് ഉപഹാരം നല്‍കി ആദരിച്ചു.

ജവാന്മാരായ പ്രേമന്‍, ഗംഗാധരന്‍, രമേശന്‍ രാജന്‍, ധീര ജവാന്‍ കെ ബാബുവിന്റെ ഭാര്യ നിഷ എന്നിവരെ ആണ് സോണല്‍ ഹെഡ് എ വിനീത് പൊന്നാട അണിയിച്ച് ആദരിച്ചത്.

കാര്‍ഗില്‍ ദിനാചരണത്തിന്റെ ഭാഗമായി ധനലക്ഷ്മി ഗ്രുപ്പ് ഓഫ് കമ്പനി ബാലുശ്ശേരി ബ്രാഞ്ച് ന്റെ നേതൃത്വത്തില്‍ ആണ് ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിച്ചത്.

കോടഞ്ചേരി ബ്രാഞ്ച് മാനേജര്‍ സനോജ് ഏലിയാസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ബാലുശ്ശേരി ബ്രാഞ്ച് മാനേജര്‍ അബുനിജസ് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/134389/brave-soldiers-were-honored)